ഹര്‍ത്താലൊന്നും 'ഒടിയന്' പ്രശ്‌നമല്ല; ഷോ നിശ്ചയിച്ച പ്രകാരം തന്നെയെന്ന് അണിയറ പ്രവര്‍ത്തകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ഹര്‍ത്താലൊന്നും 'ഒടിയന്' പ്രശ്‌നമല്ല; ഷോ നിശ്ചയിച്ച പ്രകാരം തന്നെയെന്ന് അണിയറ പ്രവര്‍ത്തകര്‍

സിനിമപ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒടിയൻ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. ഒടിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്ച്ച പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നത്. ബിജെപി ഹർത്താലിനെ എതിർത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമാ പ്രേമികൾ ഒന്ന് മനസുവെച്ചാൽ ഹർത്താലിനെ ചെറുത്തുതോൽപ്പിക്കാൻ പറ്റും എന്ന് ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഒടിയൻ ആരാധകരുടെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. റിലീസിന് എന്തെങ്കിലും മാറ്റം വന്നാൽ അടങ്ങിയിരിക്കില്ല തുടങ്ങി ശകാരവർഷം വരെയാണ് പേജ് നിറയെ. കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. തിയേറ്റർ തുറന്നാൽ പിന്നെ സംരക്ഷണം ഫാൻസ് എറ്റെടുത്തോളുമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്. തിയേറ്ററുകൾക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിർന്നാൽ കായികമായി നേരിടുമെന്നും ആരാധകർ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ സമരപ്പന്തലിന് മുന്നിൽ മധ്യവയസ്കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. ContentHighlights: Odiyan release, BJP Harthal, odiyan malayalm movie, odiyan world wide movie release, mohanlal, sreekumar menon, manju warrier


from mathrubhumi.latestnews.rssfeed https://ift.tt/2RS2OPC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages