ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ തോൽവിയറിയാതെയുള്ള കുതിപ്പ് തുടർന്ന് ബെംഗളൂരു എഫ്.സി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് കൊൽക്കത്തയെ തോൽപ്പിച്ചു. 37-ാം മിനിറ്റിൽ എറിക് പാർതലുവിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ ഗോൾ. സീസണിൽ ബെംഗളൂരുവിന്റെ എട്ടാം ജയമാണിത്. പതിനൊന്ന് മത്സരങ്ങളിൽ 27 പോയന്റുമായി ലീഗിൽ മുന്നിലാണ് അവർ. 12 മത്സരങ്ങളിൽ 16 പോയന്റുള്ള എ.ടി.കെ. ആറാം സ്ഥാനത്താണ്. Content Highlights: Bengaluru FC vs ATK ISL 2018
from mathrubhumi.latestnews.rssfeed https://ift.tt/2Pywsap
via
IFTTT
No comments:
Post a Comment