തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ഓൺലൈൻ കവറേജിനുള്ള പുരസ്കാരം മാതൃഭൂമി.കോമിന്. ചലച്ചിത്രമേള വേദിയിൽ നിന്നുള്ള തത്സമയ വിവരണങ്ങളും എക്സ്ക്ലൂസീവ് അഭിമുഖങ്ങളും ദൃശ്യങ്ങളുമടങ്ങിയ പ്രത്യേക പേജ് മാതൃഭൂമി.കോം ഒരുക്കിയിരുന്നു. സാമൂഹിക-നവ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രേക്ഷകർ ചലച്ചിത്രമേള ആസ്വദിച്ചത് മാതൃഭൂമി.കോമിലൂടെയായിരുന്നു. ഇതിന് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച അംഗീകാരമാണ് പുരസ്കാരം. സാസ്കാരിക മന്ത്രി എ.കെ.ബാലനിൽ നിന്ന്ടീം മാതൃഭൂമി.കോം അവാർഡ് ഏറ്റുവാങ്ങി. മികച്ച ടെലിവിഷൻ റിപ്പോർട്ടർക്കുള്ള അവാർഡിന് മാതൃഭൂമിന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ഷമ്മി പ്രഭാകർ അർഹനായി.ആറ് വിഭാഗങ്ങളിലായാണ് മേളയിൽ മാധ്യമങ്ങൾക്ക് അവാർഡ് നൽകിയത്. Content Highlights: Iffk media award 2018-best online coverage-mathrubhumi.com
from mathrubhumi.latestnews.rssfeed https://ift.tt/2Gabdwe
via
IFTTT
No comments:
Post a Comment