ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സിന്ധു; വിജയത്തോടെ പ്രതീക്ഷ നിലനിര്‍ത്തി സമീര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സിന്ധു; വിജയത്തോടെ പ്രതീക്ഷ നിലനിര്‍ത്തി സമീര്‍

ഗ്വാങ്ഷു: തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യൻ താരം പി.വി. സിന്ധു ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ സെമിസാധ്യത വർധിപ്പിച്ചു. പുരുഷ വിഭാഗത്തിൽ ജയത്തോടെ തിരിച്ചുവന്ന സമീർ വർമ പ്രതീക്ഷ നിലനിർത്തി. ലോക ഒന്നാം നമ്പർതാരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനെയാണ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ സിന്ധു തോൽപ്പിച്ചത് (21-14,16-21, 18-21). സമീർ ഇൻഡൊനീഷ്യയുടെ ടോമി സുഗിയാരറ്റോയെ മറികടന്നു (21-16, 21-7). ആദ്യകളിയിൽ ലോക രണ്ടാം നമ്പർതാരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോൽപ്പിച്ച സിന്ധു രണ്ടാം തുടർജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഒരു ഗ്രൂപ്പിൽ രണ്ടുപേർ സെമിയിലേക്ക് കടക്കുമെന്നതിനാൽ ഇന്ത്യൻ താരത്തിന് സാധ്യത ഏറക്കുറെ ഉറപ്പാണ്. യു.എസിന്റെ സാങ് ബെയ് വാനാണ് അടുത്ത മത്സരത്തിൽ സിന്ധുവിന്റെ എതിരാളി. ആദ്യഗെയിം നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചടിച്ചാണ് സിന്ധു മത്സരം പിടിച്ചെടുത്തത്. കളി ഒരുമണിക്കൂറും ഒരുമിനിറ്റും നീണ്ടുനിന്നു. അവസാനം കളിച്ച ആറുമത്സരങ്ങളിലും തായ് സുവിനോട് തോറ്റ സിന്ധുവിന് ജയം ഇരട്ടിമധുരമായി. പുരുഷ വിഭാഗത്തിൽ ആദ്യ മത്സരത്തിൽ ജപ്പാന്റെ കെന്റോ മൊമോട്ടയോട് തോറ്റ സമീറിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. മൂന്നാം സീഡുകാരനായ ടോമിക്ക് അവസരമൊന്നും നൽകാതെയാണ് ഇന്ത്യൻ താരം ജയിച്ചുകയറിയത്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തുള്ള സമീറിന് അവസാന മത്സരം ജയിച്ചാൽ സെമിയിലെത്താം. തായ്ലാൻഡിന്റെ കന്റാപോൺ വാങ്ചറോയെനാണ് എതിരാളി. Content Highlights: BWF World Tour Finals PV Sindhu beats Tai Tzu Ying


from mathrubhumi.latestnews.rssfeed https://ift.tt/2QwzmSA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages