തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളിത്തിളക്കം. ഈ.മ.യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം നേടി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇറാനിയൻ ചിത്രം ഡാർക്ക് റൂം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്. പിതാവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രമേയമാക്കിയ ഈ.മ.യൗ ഗോവൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനും നടനുമുള്ള പുരസ്കാരങ്ങൾ നേടിയിരുന്നു. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ നേടി. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഡാർക്ക് റൂം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താൻ മാതാപിതാക്കൾ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്കർ നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്നറുടെ ദി സൈലൻസ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആർ. മോഹനൻ എൻഡോവ്മെന്റ് അമിതാഭ ചാറ്റർജി സംവിധാനം ചെയ്ത മനോഹർ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാൽ സംവിധാനം ചെയ്ത ബിലാത്തിക്കുഴൽ ഈ വിഭാഗത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി. Content Highlights: IFFK 2018 Awards Suvarna Chakoram Rajatha Chakoram Lijo Jose Pellissery
from mathrubhumi.latestnews.rssfeed https://ift.tt/2Cb5Xo8
via
IFTTT
No comments:
Post a Comment