ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വനിതാ സബ് കലക്ടറെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ ഉദയ്ഭാന്‍ ചൗധരി (70). ഫത്തേപുര്‍ സിക്രി എം.എല്‍.എയായ ഉദയ്ഭാന്‍ സബ് കലക്ടര്‍ ഗരിമ സിംഗിനു നേര്‍ക്കാണ് ഇന്നു രാവിലെയാണ് ഒരു വിഭാഗം കര്‍ഷകര്‍ക്കൊപ്പമെത്തി ഭീഷണി മുഴക്കിയത്.
'ഞാന്‍ ഒരു എം.എല്‍.എയാണെന്ന് നിനക്ക് അറിയില്ലേ? എന്റെ അധികാരം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ജനാധിപത്യത്തിന്റെ ശക്തി? സബ് കലക്ടറോട് അലറിക്കൊണ്ട് ചോദിക്കുന്ന ഉദയ്ഭാന്റെ വീഡിയോ ചില ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. സബ് കലക്ടര്‍ മൂര്‍ദ്ദാബാദ് വിളിയോടെയാണ് ജനക്കൂട്ടം എം.എല്‍.എയുടെ ആക്രോശത്തെ നേരിട്ടത്. വായ്പ തിരിച്ചടവ് സംബന്ധിച്ച് ബാങ്കുകളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ സബ് കലക്ടറെ സമീപിച്ചത്.
സംഭവം വിവാദമായപ്പോള്‍ ന്യായീകരണവുമായി എം.എല്‍.എ രംഗത്തുവന്നു. ഓഫീസര്‍ തനിക്ക് മകളെപോലെയാണെന്നും അവളെ ശാസിക്കേണ്ടത് തന്റെ ധാര്‍മ്മികമായ അവകാശമാണെന്നും അദ്ദേഹം പറയുന്നു. കര്‍ഷകരോട് അവര്‍ മോശമായാണ് പെരുമാറിയത്.
അതേസമയം, വീഡിയോ പുറത്തുവന്നതോടെ ഗരിമ സിംഗിനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍ രംഗത്തെത്തി. യുവ ഐഎഎസ് ഓഫീസര്‍മാരെ ജോലിയ്ക്കിടെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഗരിമയില്‍ അഭിമാനമുണ്ട്. അവര്‍ക്കു പിന്നില്‍ അസോസിയേഷന്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ചൗധരിയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി ട്വീറ്റുകളാണ് വരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്റെ ശക്തി ജനങ്ങള്‍ ചൗധരിയെ പഠിപ്പിക്കും. ജനങ്ങളാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്ന് രാഷ്ട്രീയക്കാര്‍ മറന്നുപോകുന്നു. ജനങ്ങളില്ലെങ്കില്‍ അവര്‍ ഒന്നുമല്ലെന്ന് ഓര്‍ക്കണം. എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
Threatening young IAS officers working in the field is not acceptable. IAS officers across the country work under challenging circumstances and ensure Rule of Law is upheld. Proud of Garima Singh IAS for standing firm and not giving in to intidimation. #IAS https://t.co/RiOPF292v2— IAS Association (@IASassociation) December 18, 2018
from mangalam.com https://ift.tt/2GqFDuq
via IFTTT
No comments:
Post a Comment