കൊച്ചി : നടിയുടെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെിവെപ്പ് നാടകത്തിന്റെ സ്‌ക്രിപ്റ്റിനു പിന്നില്‍ മലയാളിയെന്ന് സംശയം. രവി പൂജാരിയുടെ പേരില്‍ അക്രമികള്‍ ഉപേക്ഷിച്ച കുറിപ്പിലെ കയ്യക്ഷരം പരിശോധിച്ചതിലൂടെയാണ് ഇത്തരമൊരു സംശയം ഉടലെടുത്തിരിക്കുന്നത്. ഹിന്ദിയിലുള്ള അക്ഷരങ്ങളുടെ വടിവ് മലയാളികള്‍ ഹിന്ദി എഴുതുമ്പോള്‍ ഉള്ളതുപോലെയാണെന്ന നിഗമനമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. അതുകൊണ്ടു തന്നെ ഗ്രാഫോളജിസ്റ്റുകളുടെ സേവനം തേടാന്‍ ഒരുങ്ങുകയാണ് പോലീസ്.
മാതൃഭാഷ ഹിന്ദിയായുള്ളവര്‍ ര,വ,പ,ജ എന്നീ അക്ഷരങ്ങള്‍ എഴുതുന്നത് മറ്റുള്ളവര്‍ എഴുതുന്നതുപോലെയല്ല. കുറിപ്പിലെ അക്ഷരങ്ങളുടെ ഘടനയ്ക്ക് വ്യത്യാസമുണ്ടെന്നതിനാലാണ് ഈ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
from mangalam.com https://ift.tt/2R0aodH
via IFTTT
No comments:
Post a Comment