ന്യുഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. 2002ലെ ഗുജറാത്ത് കലാപങ്ങളുടെയും 2013ലെ മുസാഫര്‍ഗനര്‍ കലാപങ്ങളുടെയും പിന്നിലുള്ളവരെയും ഇതുപോലെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.
സജ്ജന്‍ കുമാറിനെതിരായ വിധിയെ സ്വാഗതം ചെയ്യുന്നു. 34 വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും സിഖ് സമുദായത്തിന് കുറച്ചുനീതി കിട്ടി. കലാപത്തില്‍ ഉള്‍പ്പെട്ടെ മറ്റു വമ്പന്‍മാരെയും ശിക്ഷിക്കണം. സമാനമായ നിലപാട് ഗുജറാത്ത്, മുസാഫര്‍നഗര്‍ കലാപങ്ങളിലും വേണമെന്നും അദ്ദേഹം പറഞ്ഞു. സജ്ജന്‍ കുമാറിനെതിരായ ഡല്‍ഹി ഹൈക്കോടതി വിധി സ്വാഗതം ചെയ്ത രാഷ്ട്രീയക്കാരില്‍ ഒരാളാണ് കെജ്‌രിവാള്‍.
അധികാരത്തിലിരുന്നവരാള്‍ കൊല്ലപ്പെട്ട നിരപരാധികളായ ഇരകള്‍ക്ക് നീതി കിട്ടാന്‍ ദീര്‍ഘകാലം വേദനയോടെയുള്ള കാത്തിരിപ്പ് വേണ്ടിവന്നുവെന്നും അദ്ദേഹം വിധി അറിഞ്ഞയുടന്‍ ട്വീറ്റ് ചെയ്തിരുന്നു. എത്ര ഉന്നതനായാലും കലാപങ്ങളില്‍ പങ്കാളികളായവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
from mangalam.com https://ift.tt/2GscQFG
via IFTTT
No comments:
Post a Comment