മാസം 2.5 ലക്ഷം രൂപ ശമ്പളമുള്ള ജോലി കളഞ്ഞ് മോഷ്ടിച്ച കാറില്‍ നടന്ന് മാല മോഷണം; യുവാവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

മാസം 2.5 ലക്ഷം രൂപ ശമ്പളമുള്ള ജോലി കളഞ്ഞ് മോഷ്ടിച്ച കാറില്‍ നടന്ന് മാല മോഷണം; യുവാവ് അറസ്റ്റില്‍

നവി മുംബൈ: പ്രമുഖ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്നു യുവാവ് മോഷണക്കേസില്‍ പിടിയില്‍. മുംബൈയിലെ വാഷി സ്വദേശിയായ സുമിത് സെന്‍ഗുപ്തയാണ് (35) പിടിയിലായത്. മാല മോഷണത്തിനും കാര്‍ മോഷണത്തിനുമാണ് സെന്‍ഗുപ്ത പിടിയിലായത്. ആഡംബര ജീവിതം നയിക്കാന്‍ പണം കണ്ടെത്തുന്നതിനാണ് ഇയാള്‍ മോഷണം തുടങ്ങിയത്. പൂനെയിലെ പ്രമുഖ ടെക് കമ്പനിയുടെ വൈസ് പ്രസിന്റായിരുന്ന സെന്‍ഗുപ്തയ്ക്ക് പ്രതിമാസം 2.5 ലക്ഷം രൂപ സാലറിയുണ്ടായിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഈ ജോലി ഉപേക്ഷിച്ചു. ശേഷം തൊഴില്‍രഹിതനായിരുന്ന സെന്‍ഗുപ്ത ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മോഷണം തുടങ്ങിയത്. ഇയാള്‍ മയക്കുമരുന്നിന് അടിമയുമായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സെന്‍ഗുപ്ത. ഇയാള്‍ക്കൊപ്പം കൂട്ടുപ്രതി നിതിന്‍ അഗര്‍വാള്‍ (25) എന്നയാളും പിടിയിലായി. ഇക്കഴിഞ്ഞ ബുധനാഴ്ച ഒരു സ്ത്രീയുടെ മാല പൊട്ടിച്ച സംഭവുമായി ബന്ധപ്പെട്ടാണ് ഒടുവില്‍ ഇവര്‍ പിടിയിലായത്.

മോഷ്ടിച്ച കാറില്‍ സഞ്ചരിച്ചാണ് ഇവര്‍ മാല പൊട്ടിച്ചിരുന്നത്. ഇതോടെ കാര്‍ മോഷണത്തിനും കേസെടുത്തു. സ്ത്രീയുടെ മാല പൊട്ടിച്ച ശേഷം രക്ഷപെട്ട സെന്‍ഗുപ്തയേയും കൂട്ടിപ്രതിയേയും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. മോഷണത്തിനായി ഉപയോഗിച്ചിരുന്ന കാര്‍ ഈ മാസം 9ന് വാഷിയിലെ ഫോര്‍ട്ടിസ് ആശുപത്രിക്ക് മുന്നില്‍ നിന്നുമാണ് മോഷ്ടിച്ചത്. തോക്ക് പോലെ തോന്നിക്കുന്ന വസ്തു ചൂണ്ടി ഡ്രൈവറെ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കാര്‍ മോഷ്ടിച്ചത്.



from mangalam.com https://ift.tt/2BpfKoT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages