വനിതാ മതിലിന് രാഷ്ട്രീയ നിറമുണ്ടെന്ന് പറഞ്ഞ മഞ്ജുവാര്യര്‍ കണ്ണട മാറേണ്ട സമയമായി; മന്ത്രി ജി.സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

വനിതാ മതിലിന് രാഷ്ട്രീയ നിറമുണ്ടെന്ന് പറഞ്ഞ മഞ്ജുവാര്യര്‍ കണ്ണട മാറേണ്ട സമയമായി; മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം : വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച നടി മഞ്ജുവാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരന്‍. രാഷ്ട്രീയ നിറം വന്നതുകൊണ്ട് വനിതാ മതിലിനെ പിന്തുണയ്ക്കുന്നില്ലെന്ന് മഞ്ജു പറഞ്ഞില്ലല്ലോ.
എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അവരുടെ കണ്ണാടിയുടെ കുഴപ്പമായിരിക്കുമെന്നും ഇതില്‍ രാഷ്ര്ടീയ നിറമില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

മഞ്ജു വലിയ കലാകാരിയാണ്. എനിക്ക് ഏറെ ബഹുമാനമുള്ള കലാകാരിയാണ്. പക്ഷേ അവരുടെ സോഷ്യല്‍ സ്‌പെക്ടക്കിള്‍, അതായത് അവരുടെ സാമൂഹ്യ കണ്ണാടി, അത് മാറേണ്ട സമയമായി എന്ന് മന്ത്രി പറഞ്ഞു.

എന്‍.എസ്.എസ് വനിതാ മതിലിനെതിരെ രംഗത്തെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് എന്‍.എസ്.എസ് വനിതാ മതിലിനെ നേരത്തെ തന്നെ എതിര്‍ത്തതാണെന്ന് ജി. സുധാകരന്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ നേരത്തെ നിലപാട് എടുത്തതാണ്. അത് അദ്ദേഹം ശക്തമായി പറഞ്ഞുകൊണ്ടിരിക്കുന്നു. അതിന് പുതുമയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2LmhS5B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages