കെ.എസ്.ആര്‍.ടി.സിയില്‍ നിലപാട് കടുപ്പിച്ച് കോടതി...ഡേവിഡ് ജെയിംസ് പുറത്ത്... അയ്യനെ കണ്‍നിറയെ കണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്... പ്രധാന വാര്‍ത്തകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

കെ.എസ്.ആര്‍.ടി.സിയില്‍ നിലപാട് കടുപ്പിച്ച് കോടതി...ഡേവിഡ് ജെയിംസ് പുറത്ത്... അയ്യനെ കണ്‍നിറയെ കണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്... പ്രധാന വാര്‍ത്തകള്‍

പരിശീലനമൊന്നും വേണ്ട; കണ്ടക്ടര്‍മാര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ നിയമനം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : എംപാനല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചു വിടലിന് പിന്നാലെ കെ.എസ്.ആര്‍.ടിസിയില്‍ ഉടന്‍ കണ്ടക്ടര്‍ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ടു ദിവസത്തിനകം കണ്ടക്ടര്‍മാര്‍ക്ക് നിയമനം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അഡൈ്വസ്‌മെമോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് മടിയെന്നും കോടതി ചോദിച്ചു.
[IMG]

ഒന്നര വര്‍ഷം ബാക്കി നില്‍ക്കേ ഡേവിഡ് ജെയിംസും പുറത്തായി ; ബ്‌ളാസ്‌റ്റേഴ്‌സ് ഇത്തവണയും പാരമ്പര്യം കാത്തു

കരാറില്‍ ഒന്നരവര്‍ഷം കൂടി ബാക്കി നില്‍ക്കേ നിലവിലെ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കി കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് പാരമ്പര്യം ഇത്തവണയും കാത്തു. ഐഎസ്എല്ലില്‍ പ്‌ളേ ഓഫ് സാധ്യത അവസാനിച്ചതോടെയാണ് ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകനെ പുറത്താക്കിയത്. ഇടവേള കഴിഞ്ഞുള്ള മടക്കത്തില്‍ പുതിയ പരിശീലകന് കീഴിലായിരിക്കും ബ്‌ളാസ്‌റ്റേഴ്‌സ് കളിക്കാനിറങ്ങുക.
[IMG]

അയ്യനെ കണ്‍നിറയെ കണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്; പോലീസ് സുരക്ഷയില്‍ ശബരിമല കയറി

പമ്പ: ശബരിമല സന്ദര്‍ശനത്തിന് എത്തിയ നാലംഗട്രാന്‍സ്‌ജെന്റര്‍ സംഘം അയ്യപ്പ ദര്‍ശനം നടത്തി. പോലീസിന്റെ പ്രത്യേക അനുമതിയും സുരക്ഷയും ഉറപ്പുവരുത്തിയ ശേഷം പൊലീസ് അകമ്പടിയിലായിരുന്നു ഇവര്‍ മല കയറിയത്. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ആചാരങ്ങള്‍ പാലിച്ചു തന്നെയായിരുന്നു ഇവരുടെ ദര്‍ശനം.
[IMG]

ബ്രെക്‌സിറ്റില്‍ തെരേസ മേയ്ക്ക് അടിപതറുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

ലണ്ടന്‍: ബ്രെക്‌സിറ്റിനെ ചൊല്ലി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും അഗ്നിപരീക്ഷ. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. ഭരണപക്ഷത്തെ വിമതരും നോട്ടീസിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ബ്രെക്‌സിറ്റ് ഇടപാടില്‍ എം.പിമാര്‍ ജനുവരി 14 വരെ വോട്ട് രേഖപ്പെടുത്തരുതെന്ന് തെരേസ മേ പറഞ്ഞതിനു പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
[IMG]

ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല: അരുണ്‍ ജെയ്റ്റ്‌ലി

ന്യുഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചില മേഖലകളുമായി ബന്ധപ്പെട്ടുയര്‍ന്ന സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും രാജി തേടിയിരുന്നില്ല. റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനത്തില്‍ നിന്ന് നയപൈസാ പോലും സര്‍ക്കാരിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് ജെയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍.



from mangalam.com https://ift.tt/2rKsbqQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages