വാഷിങ്ടൻ:20യുവതികളെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ യുവാവ് ഒടുവിൽ അഴിക്കുള്ളിലായി. വെർജീനിയയിലാണ് സംഭവം. വിവാഹത്തിന് മുമ്പ് താൻ ഇരുപത് സ്ത്രീകളെ പീഡിപ്പിച്ച വിവരം ജൂഡ് ലോവ്ചിക് ഭാര്യയോട് പറഞ്ഞു. വർഷങ്ങൾക്ക് ഇപ്പുറം ഇരുവരും വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ ഭർത്താവ് പറഞ്ഞ രഹസ്യം ഭാര്യ കാതറിൻ കോടതിയിൽ വെളിപ്പെടുത്തിയതോടെയാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന ക്രൂരത പുറം ലോകം അറിഞ്ഞത്. സെന്റർ വില്ല റേപ്പിസ്റ്റ് ജൂഡ് ആണെന്ന സത്യം കോടതി ഞെട്ടലോടെയാണ് കേട്ടത്. ജൂഡിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. 1990 കളിലാണ് ജൂഡ് 20 തോളം സ്ത്രീകളെ പീഡിപ്പിച്ചത്. 2009 ൽ വിവാഹിതരായപ്പോഴാണ് ജൂഡ് ഈ രഹസ്യം കാതറിനോട് പറഞ്ഞത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന കറുത്ത മുഖം മൂടി കാണിച്ച ശേഷം വിർജീനിയയിലെ ഫെയർഫാക്സ് റേപ്പിസ്റ്റ് താൻ ആണെന്ന രഹസ്യം ഭാര്യയോട് പറഞ്ഞു. കാതറിനെ ബലാത്സം ചെയ്ത ശേഷമാണ് ജൂഡ് വിവാഹം കഴിക്കുന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന കാതറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയി കസേരയിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ജൂഡ് തന്നെ കാതറിനെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകളും പിറന്നു. വിവാഹമോചിതരാകാൻ തീരുമാനിച്ചപ്പോൾ കുട്ടിയെ കോടതി ജൂഡിനൊപ്പം വിടാൻ ഉത്തരവിട്ടു. കുട്ടിയെ കിട്ടില്ലെന്ന് കണ്ടതോടെ ഒടുവിൽ ആ രഹസ്യം പറയാൻ കാതറിൻ തീരുമാനിക്കുകയായിരുന്നു. ഇരകളുടെ ഓർമ്മ മറയുന്നതിനായി ഗറ്റോറെയ്ഡ് കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇരകളെ ഭീഷണിപ്പെടുത്തി. തെളിവ് അവശേഷിക്കാതിരിക്കാൻ മുറിപോലും വൃത്തിയാക്കിയാണ് അയാൾ രക്ഷപ്പെട്ടത്. മുഖം മൂടിയും അന്ന് മുറിവൃത്തിയാക്കാൻ ഉപയോഗിച്ച വാക്വം ക്ലീനറും പോലീസ് ജൂഡിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. ശാസ്ത്രീയ തെളിവുകളോടെ ജൂഡ് തന്നെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. Content Highlight: Man accused in 1995 Virginia sexual assaults told wife he was a serial offender,
from mathrubhumi.latestnews.rssfeed https://ift.tt/2Ckrvi7
via
IFTTT
No comments:
Post a Comment