'എന്റെ ശക്തി അറിയില്ലേ', പൊതുമധ്യത്തില്‍ മജിസ്‌ട്രേറ്റിന് ബിജെപി നേതാവിന്റെ ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

'എന്റെ ശക്തി അറിയില്ലേ', പൊതുമധ്യത്തില്‍ മജിസ്‌ട്രേറ്റിന് ബിജെപി നേതാവിന്റെ ഭീഷണി

ആഗ്ര: സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് ബി.ജെ.പി എം.എൽ.എ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമാകുന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ വെച്ചാണ് ഫത്തേപ്പുർ സിക്രി എം.എൽ.എ ഉദയ്ഭൻ ചൗധരി എസ്.ഡി.എം ഗരിമ സിങിനെ ഭീഷണിപ്പെടുത്തിയത്. ചാനൽ ക്യാമറകൾക്കുമുന്നിൽ വെച്ചായിരുന്നു ഉദയ്ഭന്റെ ശാസനയും ഭീഷണിയും. നിങ്ങൾക്കറിയില്ലേ ഞാൻ ഒരു എം.എൽ.എ ആണെന്ന്?. എന്റെ ശക്തി അറിയില്ലേ നിങ്ങൾക്ക്, ജനാധിപത്യത്തിന്റെ ശക്തി- ഉദയ്ഭൻ ആക്രോശിച്ചപ്പോൾ എസ്.ഡി.എം മൂർധാബാദ് എന്ന് അണികളും ആർപ്പു വിളിക്കുന്നത് വീഡിയോയിൽ കാണാം. ബാങ്ക് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെയാണ് സംഭവം. കർഷകരുമായി സംസാരിക്കാൻ എസ്.ഡി.എം തയ്യാറായില്ലെന്നാരോപിച്ചാണ് എംഎൽഎ ക്ഷുഭിതനായത്. സംഭവത്തിൽ ഐ.എ.എസ് അസോസിയേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്തെ ഐ.എ.എസ് ഓഫീസർമാർ ജോലി ചെയ്യുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി. #WATCH Agra: BJP MLA Udaybhan Chaudhary threatens SDM Garima Singh, says Dont you know I am an MLA? Dont you realize my power, the power of democracy? He had gone to meet the SDM over farmer issues (17.12.18) pic.twitter.com/3lfTlXAi46 — ANI UP (@ANINewsUP) December 18, 2018 content highlights: "Dont You Realise My Power?" BJP Lawmaker Threatens Officer On Camera


from mathrubhumi.latestnews.rssfeed https://ift.tt/2SUcppe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages