പഠനം നിര്‍ത്തിക്കോ,പക്ഷേ മുഖ്യമന്ത്രിയാകണം; 30 വര്‍ഷത്തിന് ശേഷം ആ വാക്ക് പാലിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

പഠനം നിര്‍ത്തിക്കോ,പക്ഷേ മുഖ്യമന്ത്രിയാകണം; 30 വര്‍ഷത്തിന് ശേഷം ആ വാക്ക് പാലിച്ചു

ന്യൂഡൽഹി: പഠനത്തിൽ താൽപര്യം കാണിക്കാത്ത മക്കൾ ഏതൊരു രക്ഷിതാവിന്റെയും ആധിയാണ്. എന്നാൽ, ആ പിതാവിന് മകൻ പഠനം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞപ്പോൾ തെല്ലും പരിഭ്രമമുണ്ടായില്ല. കാരണം പഠനത്തിൽ പിന്നോട്ടാണെങ്കിലും തനിക്ക് തന്ന വാക്ക് അവൻ പാലിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. 37 വർഷങ്ങൾക്ക് ശേഷം ആ മകൻ വാക്ക് പാലിച്ചിരിക്കുന്നു. ചത്തീസ്ഗഢിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേശ് ബാഘേൽ ചുമതലയേറ്റ ദിവസത്തിന് അങ്ങനെയൊരു വാക്ക് പാലിക്കലിന്റെ ചരിത്രം കൂടിയുണ്ട്. ശാസ്ത്രത്തിൽ ബിരുദപഠനം തുടങ്ങിയപ്പോഴായിരുന്നു ഭൂപേശ് ബാഘേലിന് പഠനത്തിൽ താല്പര്യം ഇല്ലാതായത്. പഠനം ഉപേക്ഷിക്കാൻ കക്ഷി തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോൾ പിതാവ് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു. രാഷ്ട്രീയത്തിലേക്കാണെന്നറിഞ്ഞതോടെപഠനം നിർത്തിക്കോളൂ, പക്ഷേ എനിക്കൊരു വാക്ക് നീ തരണം. നീ എന്നെങ്കിലുമൊരിക്കൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന്. അന്ന് അവിഭക്ത മധ്യപ്രദേശിന്റെ ഭാഗമായിരുന്നു ഛത്തീസ്ഗഡ്. ഭൂപേശ് എന്ന ചെറുപ്പക്കാരൻ ആ വെല്ലുവിളി ഏറ്റെടുത്തു ശാസ്ത്രലോകത്തിന് ഭൂപേശിനെ നഷ്ടപ്പെട്ടപ്പോൾ രാഷ്ട്രീയത്തിന് പ്രത്യേകിച്ച് കോൺഗ്രസിന് അതൊരു മുതൽക്കൂട്ടായി. രാഷ്ട്രീയത്തിലൂടെ വളർന്ന് മൂന്ന് പതിറ്റാണ്ടിനിപ്പുറം ഭൂപേശ് ബാഘേൽ മുഖ്യമന്ത്രിപദത്തിലേക്കത്തിയത് കഠിനാധ്വാനത്തിന്റെ തേരിലേറിയായിരുന്നു. പദയാത്ര എന്ന രാഷ്ട്രീയതന്ത്രത്തെ പുതിയ മാർഗമാക്കി പരീക്ഷിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് ഗോദായിൽ ഭൂപേശ് ബാഘേൽ ചെയ്തത്. വോട്ടർമാരെ നേരിൽക്കണ്ട് വിവരങ്ങൾ ആരാഞ്ഞും വിശേഷങ്ങൾ പങ്കുവച്ചുമായിരുന്നു എല്ലാക്കാലവും ഭൂപേഷിന്റെ രാഷ്ട്രീയയാത്ര. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 10,000 കിലോമീറ്റർ ദൂരം നടന്നു സഞ്ചരിച്ച ചരിത്രമുണ്ട് ഭൂപേശിന്. 2003ൽ ഛത്തീസ്ഗഡിലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അമ്പേ പരാജയപ്പെട്ടെങ്കിലും ഭൂപേഷ് വിജയിച്ച് നിയമസഭയിലെത്തി. അന്ന് പ്രതിപക്ഷ ഉപനേതാവായി. 2008ൽ പക്ഷേ പരാജയം രുചിച്ചു. വീണ്ടും 2013ൽ നിയമസഭയിലെത്തി. ഭൂപേഷ് ബാഘേൽ പിസിസിയുടെ തലപ്പത്തേക്ക് വരുമ്പോൾ അജിത് ജോഗിയുടെ കോൺഗ്രസ് ബിജെപിയുടെ രമൺ സിങ്ങിന്റെ ബി ടീമാണെന്ന ആക്ഷേപം കേൾപിച്ച കാലം. ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ കോൺഗ്രസ് സ്ഥാനാർഥിയെ അവസാന നിമിഷം നോമിനേഷൻ പിൻവലിപ്പിച്ച ജോഗിയുടെ നാടകം വച്ചുപൊറുപ്പിക്കാനാകില്ല എന്ന് കടുത്ത തീരുമാനം എടുത്തതും ബാഘേലായിരുന്നു. അങ്ങനെയാണ് ജോഗി കോൺഗ്രസ് വിടുന്നത്. ബിജെപി നേതാവിനെതിരെ ഇറക്കിയ വ്യാജ സിഡി കേസിൽ പ്രതിയായിട്ടും ജാമ്യമെടുക്കാൻ തയ്യാറാകെ ജുഡീഷ്യൽ കസ്റ്റഡിയിൽ പോയി. രമൺ സിങ്ങിന്റെ പതനം കാണാതെ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന ഉറച്ച തീരുമാനവും ബാഘേൽ കൈക്കൊണ്ടു. അതെല്ലാം തിരുത്തിക്കുറിച്ച് ഭൂപേഷ്പാർട്ടിയെ ശക്തമാക്കി. സംസ്ഥാനത്ത് വൻ സ്വാധീനമുള്ള കുർമി സമുദായത്തിൽ നിന്നാണ് ഭൂപേഷിന്റെ വരവ്. ഛത്തീസ്ഗഡ് മാനവ കുമരി ഛാത്രിയ സമാജത്തിന്റെ നേതാവ് കൂടിയാണ് 1993 മുതൽ ഭൂപേഷ്. content highlights:Bhupesh Baghel,Chhattisgarh,Chhattisgarh Election 2018,Chhattisgarh Chief Minister


from mathrubhumi.latestnews.rssfeed https://ift.tt/2SUcrgQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages