യുവതിയെ രക്ഷിക്കാന്‍ പാകിസ്താനില്‍ കടന്ന ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് ആറുവര്‍ഷത്തിന് ശേഷം മോചനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

യുവതിയെ രക്ഷിക്കാന്‍ പാകിസ്താനില്‍ കടന്ന ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് ആറുവര്‍ഷത്തിന് ശേഷം മോചനം

മുംബൈ: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ ജയിലിലടച്ച ഇന്ത്യക്കാരന് ആറുവർഷത്തിന് ശേഷം മോചനം. മുംബൈ സ്വദേശിയായ ഹമീദ് നെഹാൽ അൻസാരിയാണ് നീണ്ട ആറുവർഷത്തിന് ശേഷം ജയിൽ മോചിതനാകുന്നത്. ചൊവ്വാഴ്ച അൻസാരിയെ പാകിസ്താൻ വാഗാ അതിർത്തിയിൽ വെച്ച് ഇന്ത്യൻ അധികൃതർക്ക് കൈമാറും. 33 വയസുള്ളപ്പോഴാണ് എൻജിനീയറായിരുന്ന അൻസാരിയെ പാകിസ്താൻ പിടികൂടുന്നത്. അനധികൃതമായി അതിർത്തി കടന്നെന്നും ഇന്ത്യൻ ചാരനാണെന്നുമാണ് പാകിസ്താൻ ആരോപിച്ചിരുന്നത്. തുടർന്ന് ദേശവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്ന കുറ്റം ചുമത്തി ജയിലിലടക്കുകയായിരുന്നു. 2012 ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് ജോലിയുടെ ഭാഗമായി പോയ അൻസാരിയെ പിന്നീട് കാണാതാകുകയായിരുന്നു. സമൂഹ മാധ്യമത്തിൽ കൂടി പരിചയപ്പെട്ട പാക് പെൺകുട്ടിയെ നിർബന്ധിത വിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി അഫ്ഗാൻ അതിർത്തിയോട് ചേർന്ന പാകിസ്താനിലെ ഖൈബർ പഖ്തുൺഖ്വയിലേക്ക് അൻസാരി കടന്നിരുന്നു. 2012 നവംബർ 12 ന് ജലാലാബാദ് അതിർത്തി വഴി പാകിസ്താനിലേക്ക് കടന്ന അൻസാരിയെ പെഷവാറിൽ വെച്ച് പാക് ഇന്റലിജൻസ് വിഭാഗം അറ്സ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പട്ടാളക്കോടതി മൂന്നുവർഷം തടവ് ശിക്ഷ വിധിച്ചു. മുന്നുവർഷം കഴിഞ്ഞിട്ടും ജയിൽ മോചിതനാക്കാൻ പാകിസ്താൻ തയ്യാറായില്ല. തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലാണ് അൻസാരിയുടെ മോചനത്തിനായി നയതന്ത്ര സമ്മർദ്ദം ചെലുത്തുന്നതിന് വഴിതെളിച്ചത്. മുംബൈയിലെ ബിജെപി പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്ന കൃഷ്ണ ഹെഡ്ഗെയും പാകിസ്താൻ- ഇന്ത്യ പീപ്പിൾസ് ഫോറം ഫോർ പീസ് ആൻഡ് ഡെമോക്രസി എന്ന സന്നദ്ധ സംഘടനയുമാണ് അൻസാരിയുടെ കുടുംബത്തെ സഹായിച്ചത്. അൻസാരിയുടെ സുഗമമായ തിരിച്ചുവരവിനാവശ്യമായ രേഖകൾ ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ പോയി ശരിയാക്കിയെടുത്തതും ഇവർ ചേർന്നാണ്. കഴിഞ്ഞ തിങ്കളാഴ്ച അൻസാരിയെ മോചിപ്പിക്കുന്നതായുള്ള അറിയിപ്പ് പാകിസ്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരുമുൾപ്പെടെയുള്ള വൻ ജനാവലി വാഗാ അതിർത്തിയിൽ വെച്ച് അൻസാരിക്ക് സ്വാഗതമരുളാൻ എത്തിച്ചേരുമെന്നാണ് വിവരം. Content Highlights:Mumbai Engineer Released From Pak Jail, Will Return Home Today


from mathrubhumi.latestnews.rssfeed https://ift.tt/2CkDZqg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages