മഞ്ജുവിന്റെ സാമൂഹിക ബോധത്തിന്റെ കണ്ണാടി പഴയതാണ്,അത് മാറണം: ജി.സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

മഞ്ജുവിന്റെ സാമൂഹിക ബോധത്തിന്റെ കണ്ണാടി പഴയതാണ്,അത് മാറണം: ജി.സുധാകരന്‍

ആലപ്പുഴ: നടി മഞ്ജു വാര്യർ തന്റെ സാമൂഹികബോധത്തിന്റെ കണ്ണാടി മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ. വനിതാമതിലിന് ആദ്യം നൽകിയ പിന്തുണ പിൻവലിച്ച മഞ്ജു വാര്യരുടെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. മഞ്ജു വാര്യരുടെ സാമൂഹികബോധത്തിന്റെ കണ്ണാടി പഴയതാണെന്നും അത് മാറ്റണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കലാകാരി എന്ന നിലയിൽ തനിക്ക് മഞ്ജുവിനോട് ബഹുമാനമുണ്ടെന്നും വനിതാമതിലിൽ നിന്ന് പിന്മാറിയ അവരുടെ സാമൂഹ്യബോധത്തോടാണ് വിയോജിപ്പെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആദ്യം വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു വാര്യർ കലയാണ് തന്റെ രാഷ്ട്രീയമെന്നും പാർട്ടികളുടെ പേരിൽ നടത്തുന്ന രാഷ്ട്രീയനിറമുള്ള പരിപാടികളിൽ നിന്ന് അകന്നു നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ പിന്നീട് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഏറ്റവും മുൻപന്തിയിൽ നിന്ന് നേതാക്കളിൽ ഒരാളായ മന്നത്തു പദ്മനാഭൻ സ്ഥാപിച്ച പ്രസ്ഥാനമായ എൻഎസ്എസ് ശബരിമലവിഷയത്തിൽ നവോത്ഥാനത്തിന് എതിരുനിൽക്കുന്നത് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു. വനിതാ മതിലിൽ നിന്ന് പിന്മാറിയ മഞ്ജുവാര്യർക്കെതിരെ മന്ത്രി എം.എം മണിയും നേരത്തെ രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യരെ പ്രതീക്ഷിച്ചല്ല വനിതാമതിൽ നിർമിക്കാൻ തീരുമാനിച്ചതെന്നും അവരുടെ പിൻമാറ്റം അതിനെ ബാധിക്കില്ലെന്നും മന്ത്രി എംഎം മണി പ്രതികരിച്ചിരുന്നു. Content Highlights: G.Sudhakaran against Manju Warrier, Sabarimala,Women Wall


from mathrubhumi.latestnews.rssfeed https://ift.tt/2BrX8oi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages