കോഴിക്കോട്: ശബരിമല തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരും പൂജാ സ്‌റ്റോര്‍ ഉടമകളും പ്രതിസന്ധിയില്‍. വര്‍ഷാവര്‍ഷങ്ങളായി സംസ്ഥാനത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും പൂജാ സറ്റോറുകളുടെയും ഉത്സവകാലമായിരുന്നു ശബരിമല മണ്ഡലകാലം. എന്നാല്‍, സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്.
ഇതുമൂലം സംസ്ഥാനത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍സുകാരും പൂജസ്‌റ്റോറുകാരുമാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. സംഘര്‍ഷ സാധ്യത ഭയന്നാണ് പല ഭക്തരും ഇത്തവണ ശബരിമല യാത്ര ഒഴിവാക്കുന്നത്. സാധാരണ നട തുറക്കുന്ന വൃശ്ചികം ഒന്നിന് മുന്‍പ് തന്നെ വിവിധ ജില്ലകളില്‍ നിന്ന് നിരവധി വാഹനങ്ങളാണ് ഭക്തരെയും കൊണ്ട് ശബരിമലയിലേക്ക് പോകാറുള്ളത്. എന്നാല്‍ മണ്ഡലകാലം പകുതിയായിട്ടും ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
മലബാറിലെ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ ശബരിമല ഭക്തര്‍ ശബരിമലയിലെത്തിയിരുന്നത്. കഴിഞ്ഞ മണ്ഡല കാലത്ത് ദിവസേന 35 ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ശബരിമലയിലേക്ക് തീര്‍ഥാടകരുമായി പോയിരുന്ന വിവേകാനന്ദ ട്രാവല്‍സ് ഇത്തവണ രണ്ടോ മൂന്നോ ബസുകള്‍ മാത്രമാണ് ശബരിമലയിലേക്ക് സര്‍വീസ് നടത്തിയത്. മറ്റു ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്.
from mangalam.com https://ift.tt/2Sye7MB
via IFTTT
No comments:
Post a Comment