ജെയ്പൂര്‍: രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ലാണ് വോട്ടിംഗ് മെഷീന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബാരന്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കിഷന്‍ഗഞ്ച്. റോഡില്‍ വോട്ടിംഗ് മെഷീന്‍ കിടക്കുന്നത് കണ്ട് ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി യന്ത്രം സ്ഥലത്ത് നിന്ന് മാറ്റി.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അബ്ദുള്‍ റഫീക്, നവല്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. വോട്ടെടുപ്പ് ദിവസം റിസര്‍വ് മെഷീനുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി മദന്‍ റത്തോഡിന്റെ വീട്ടില്‍ പോയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലിയിലെ റിട്ടേണിംഗ് ഓഫീസറായിരുന്ന മഹാവീറിനെ ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു.
#WATCH: A ballot unit was found lying on road in Shahabad area of Kishanganj Assembly Constituency in Baran district of Rajasthan yesterday. Two officials have been suspended on grounds of negligence. #RajasthanElections pic.twitter.com/yq7F1mbCFV— ANI (@ANI) December 8, 2018
from mangalam.com https://ift.tt/2Ur8ykX
via IFTTT
No comments:
Post a Comment