ടി.വി. വിനോദിന് ഗുണ്ടര്‍ട്ട് അവാര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ടി.വി. വിനോദിന് ഗുണ്ടര്‍ട്ട് അവാര്‍ഡ്

തലശ്ശേരി: തലശ്ശേരി പ്രസ് ഫോറം മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പത്താമത് ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡ് മാതൃഭൂമി കൂത്തുപറമ്പ് ലേഖകൻ ടി.വി. വിനോദിന്. 2018 നവംബർ ഒന്നിന് മാതൃഭൂമി കണ്ണൂർ എഡിഷൻ കാഴ്ച പേജിൽ പ്രസിദ്ധീകരിച്ച വിധിയുടെ റാമ്പിൽ ജീവിതം സർക്കസ് എന്ന വാർത്തയാണ് അവാർഡിനർഹമായത്. ടി.കെ.ഡി. മുഴപ്പിലങ്ങാട്, പ്രഫ.എ.പി. സുബൈർ, ഫാ.ഡോ.ജി.എസ്. ഫ്രാൻസിസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 5001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ജനുവരി മൂന്നിന് തലശ്ശേരി പ്രസ് ഫോറം ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 2010 ൽ മാതൃഭൂമി കാഞ്ഞങ്ങാട് ബ്യൂറോയിൽ ലേഖകനായാണ് വിനോദ് പത്രപ്രവർത്തനം തുടങ്ങിയത്. എം.എ, ബി.എഡ് (മലയാളം) ബിരുദധാരിയാണ്. content highlights:Gundert award to TV Vinod


from mathrubhumi.latestnews.rssfeed http://bit.ly/2Al5Tkd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages