ചോദ്യം: കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ? കുമ്മനം: സ്വാമി ശരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ചോദ്യം: കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ? കുമ്മനം: സ്വാമി ശരണം

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകൾ തള്ളിക്കളയാതെ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് സ്വാമി ശരണംഎന്നുമാത്രം ഉത്തരം നൽകിയാണ് അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചത്. കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻഡ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് കുമ്മനം രാജശേഖരൻ കേരളത്തിലെത്തിയത്. പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിലവിൽ മിസോറം ഗവർണറായ കുമ്മനം രാജശേഖരൻ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനത്ത് തുടരുന്നതിനോടാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. അതേസമയം, അണികളുടെ വികാരം ഉൾക്കൊണ്ട് ആർ.എസ്.എസ്. നിലപാട് സ്വീകരിച്ചാൽ കുമ്മനം കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും. Content Highlights:kummanam rajasekharan response about his kerala politics


from mathrubhumi.latestnews.rssfeed http://bit.ly/2Sp4SyL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages