ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട് - മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട് - മന്ത്രി കടകംപള്ളി

തൃശ്ശൂർ: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുകയാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താത്പര്യത്തിനാണ് മുൻഗണന നൽകുക. സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവമായ ഒരു ശ്രമവും അനുവദിക്കില്ല. മകരവിളക്ക് സുഗമമായി നടക്കുമെന്നും മന്ത്രി തൃശ്ശൂരിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിലും ഭരണഘടനയിൽ തൊട്ട് അധികാരമേറ്റെടുത്ത സർക്കാർ എന്ന നിലയിലുമാണ് സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പറഞ്ഞത്. അതേസമയം സർക്കാരിന്റെ പ്രധാന പരിഗണന, ഏതുക്ഷേത്രത്തിലായാലും ആരാധനയ്ക്ക് എത്തിച്ചേരുന്ന ഭക്തലക്ഷങ്ങളുടെ താൽപര്യ സംരക്ഷണം തന്നെയാണെന്ന് മന്ത്രി പറഞ്ഞു. ഭക്തലക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് അവയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കേണ്ടതുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. content highlights:safe guarding customs and rituals is governments priority says kadakampaly surendran


from mathrubhumi.latestnews.rssfeed http://bit.ly/2EVErOe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages