വനിതാ മതിലിനുവേണ്ടി പണപ്പിരിവ്: ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

വനിതാ മതിലിനുവേണ്ടി പണപ്പിരിവ്: ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്

കൊച്ചി: വനിതാ മതിലിനുവേണ്ടി നിർബന്ധിത പിരിവ് നടത്തിയെന്ന ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. എല്ലാം ആക്ഷേപങ്ങൾ മാത്രമാണ്. കുടുംബശ്രീക്ക് വായ്പ നൽകുന്നത് സർക്കാരലല്ലോ ? അതുകൊണ്ട് അത്തരം ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ല- മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് നിർബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുടുംബശ്രീക്ക് വായ്പ നൽകുന്നതിൽ സർക്കാരിനോ ഉദ്യോഗസ്ഥർക്കോ ഇടപെടാനാകില്ല. ആർക്കും അതിൽ നിയന്ത്രണവുമില്ല. ഓരോ കുടുംബശ്രീ യൂണിറ്റും ബാങ്കിൽനിന്നാണ് വായ്പ എടുക്കുന്നത്. ഇതെല്ലാം കുടുംബശ്രീക്കാർക്ക് അറിയാമല്ലോ. അതിനാൽ അതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല- മന്ത്രി വ്യക്തമാക്കി. പെൻഷൻ തുകയിൽനിന്ന് നിർബന്ധിത പിരിവ് നടത്തിയെന്ന ആരോപണത്തെക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും, ഇതെല്ലാം വെറും ആക്ഷേപങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: money collection for women wall, minister thomas issacs response about various allegations


from mathrubhumi.latestnews.rssfeed http://bit.ly/2EVEpG6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages