ന്യൂഡൽഹി: ഡോക്ലാം സംഘർഷത്തിനുശേഷം ഇന്ത്യ-വചൈന ബന്ധം അത്ര രസത്തിലല്ല. എന്നാൽ, പീപ്പിൾസ് ഡെയ്ലി ട്വിറ്ററിൽ പങ്കുവച്ച തായ് ചി പരിശീലനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻ ഹിറ്റായിരിക്കുകയാണ്. ചൈനീസ് ആയോധന കലയായ തായ് ചിയുടെ അടവുകൾ സൈനീസ് സൈനികൻ ഇന്ത്യൻ സൈനികന് പറഞ്ഞു കൊടുക്കുകയാണ് ഈ വീഡിയോയിൽ. #AmazingChina: Follow a Chinese soldier as he teaches 24-form Tai Chi to an Indian army. pic.twitter.com/1sjnzoRZej — Peoples Daily, China (@PDChina) 28 December 2018 ശരീരത്തിന് പൂർണ വ്യായാമം പ്രദാനം ചെയ്യുന്നതിനൊപ്പം മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്ന ആയോധനകലയാണ് തായ് ചി. പ്രായമേറിയ വ്യക്തികൾ ഇത് പരിശീലിക്കുന്നത് ശാരീരിക നിയന്ത്രണം വർധിപ്പിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനയുടെ പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകളുടെ ഫലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. Content Highlights: Chinese Soldiers Lesson For Indian Officer, Tai chi, Indo-China
from mathrubhumi.latestnews.rssfeed http://bit.ly/2EVkJ3Z
via
IFTTT
No comments:
Post a Comment