ന്യൂഡൽഹി: സൈന്യത്തിനുനേരെ ആക്രമണം നടത്താനുള്ള പദ്ധതി തെലങ്കാന പോലീസ് തകർത്തുവെന്ന് വെളിപ്പെടുത്തൽ. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഫോൺ സന്ദേശം ചോർത്തിയതിനെ തുടർന്നാണ് ആക്രമണം തടയാനായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് വെളിപ്പെടുത്തൽ. സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി ശേഖരിച്ചിരുന്ന സിം കാർഡുകൾ അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു. ഇന്റർനെറ്റ്ഫോണിലൂടെ നിരവധി സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതായുള്ള മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന പോലീസ് അന്വേഷണം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഐ.എസ്.ഐയുടെ സന്ദേശങ്ങൾ പരിധിവിട്ടതോടെയാണ് മിലിട്ടറി ഇന്റലിജൻസ് അന്വേഷണം നടത്തുകയും റിപ്പോർട്ട് തെലങ്കാന പോലീസിന് കൈമാറുകയും ചെയ്തത്. Content Highlights: ISI plot to target Army foiled, illegal phone exchange busted
from mathrubhumi.latestnews.rssfeed http://bit.ly/2SlWq3f
via
IFTTT
No comments:
Post a Comment