ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനും കോൺഗ്രസിനും എതിരെ കടുത്ത വിമർശവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ജിതേന്ദ്രയുടെ വിമർശം. ആഭ്യന്തര മന്ത്രിയെന്ന നിലയിലുള്ള സർദാർ വല്ലഭായി പട്ടേലിന്റെ പ്രവർത്തനങ്ങളിൽ നെഹ്രു ഇടപെടാതെയിരുന്നെങ്കിൽ ജമ്മു കശ്മീരിന്റെ സ്ഥിതി ഇന്നു മറ്റൊന്നാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ജിതേന്ദ്രയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. ജവഹർ ലാൽ നെഹ്രു എന്തൊക്കെ ചെയ്തുവെന്ന് ചരിത്രത്തിൽനിന്ന് ബി.ജെ.പി പഠിക്കണമെന്ന് ഖാർഗെ പറഞ്ഞു. കശ്മീരിലെ നിലവിലെ സ്ഥിതിക്കു കാരണം സംസ്ഥാനത്തെ തുടർച്ചയായ കോൺഗ്രസ് സർക്കാരുകളുടെ അബദ്ധങ്ങളുടെ ഫലമാണെന്നും ഇത് ആരംഭിച്ചത് നെഹ്റുവിയൻ അബദ്ധങ്ങളിൽനിന്നാണെന്നും ഇതിനു മറുപടിയായി ജിതേന്ദ്ര പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താൻ ബി.ജെ.പി തയ്യാറാണ്. ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയും മകനും ചേർന്ന് തീരുമാനങ്ങളെടുക്കുന്ന അടുക്കള പാർട്ടിയല്ല തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. അമ്പതിലധികം വർഷമായി സംസ്ഥാനത്തെ നശിപ്പിച്ചവരാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പിനെ എതിർക്കുന്നതെന്നും ജിതേന്ദ്ര ആരോപിച്ചു. content highlights:Union minister Jitendra Singh criticises congress and jawahar lal nehru
from mathrubhumi.latestnews.rssfeed http://bit.ly/2Aj72Jm
via
IFTTT
No comments:
Post a Comment