മുംബൈ: ഓടിക്കിതച്ചെത്തിയ തീവണ്ടിക്കെന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടോയെന്ന് അതിന്റെ അടിവശത്ത് ഊഴ്ന്നിറങ്ങി പരിശോധിക്കാൻ ഇനി ആളുവേണ്ട. എല്ലാം ഉസ്താദ് പറഞ്ഞുതരും. മധ്യ റെയിൽവേ നാഗ്പൂർ ഡിവിഷനിലെ റെയിൽവേ എൻജിനീയർമാർ നിർമിച്ച റോബോട്ടാണ് ഉസ്താദ്. അണ്ടർഗിയർ സർവൈലൻസ് ത്രൂ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റഡ് ഡ്രോയിഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഉസ്താദ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യത ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഈ റോബോട്ട് വണ്ടിയുടെ അടിഭാഗത്തെ ഗിയറുകളുടേയും മറ്റുപകരണങ്ങളുടേയും ഫോട്ടോകളും വീഡിയോകളും എടുത്ത് യഥാസമയം വൈഫൈവഴി എൻജിനീയർമാർ ഇരിക്കുന്ന മുറിയിലേക്കെത്തിക്കും. ഇവ നോക്കി എളുപ്പത്തിൽ അറ്റകുറ്റപ്പണി നടത്താനുംകഴിയും. ഉസ്താദിൽ ഘടിപ്പിച്ചിരിക്കുന്ന വീഡിയോ, സ്റ്റിൽ ക്യാമറകൾ ഹൈ ഡെഫിനിഷനിലുള്ളതാണ്. എൻജിനീയർമാർക്ക് അത് കൺട്രോൾ റൂമിലെ വലിയ സ്ക്രീനിൽ കണ്ടശേഷം കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കാം. എൻജിനീയർമാർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് ഉസ്താദിന് പ്രവർത്തിക്കാനും കഴിയും. റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ ഏതുഭാഗത്തേക്ക് തിരിക്കാനും റോബോട്ടിനെ ആവശ്യമുള്ള സ്ഥലത്തേക്ക് ചലിപ്പിക്കാനും കൺട്രോൾറൂമിലിരുന്നുകൊണ്ട് സാധിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇതിലെക്യാമറ സൂം ചെയ്ത് കൃത്യമായചിത്രങ്ങൾ എടുക്കാൻ സാധിക്കുമെന്ന് മധ്യറെയിൽവേ വക്താവ് സുനിൽ ഉദാസി പറഞ്ഞു. മനുഷ്യന് കയറിപ്പോയി പരിശോധിക്കാൻ കഴിയാത്ത ഇടുങ്ങിയയിടങ്ങളിലേക്ക് കയറി സ്വയം എൽ.ഇ.ഡി. ലൈറ്റ് തെളിയിച്ച് ചിത്രങ്ങളെടുക്കാൻ സാധിക്കുമെന്നതാണ് ഉസ്താദിന്റെ പ്രത്യേകത. ഈ വിജയകഥ അറിഞ്ഞ റെയിൽവേ മധ്യ റെയിൽവക്ക് പുറമെ മറ്റുസോണുകളിലും ഉസ്താദിനെ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. Content Highlights: Indian Railway Develope Ustad Robot to find irregularities in Train
from mathrubhumi.latestnews.rssfeed http://bit.ly/2CBoqKG
via
IFTTT
No comments:
Post a Comment