റിയാദ്: ഭരണസിരാ കേന്ദ്രങ്ങളിൽ വൻമാറ്റങ്ങൾ വരുത്തി സൗദി അറേബ്യ. ഇതിന്റെ ആദ്യപടിയായി പുതിയ വിദേശകാര്യ മന്ത്രിയെ അടക്കമുള്ള മന്ത്രിമാരെ നിയമിച്ചുകൊണ്ട് സൽമാൻ രാജാവ് വ്യാഴാഴ്ച ഉത്തരവിറക്കി. മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടർന്നുള്ള അന്താരാഷ്ട്ര സമ്മർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ. മുൻ ധനകാര്യമന്ത്രി ഇബ്രാഹിം അൽ അസാഫിനെയാണ് പുതിയ വിദേശകാര്യ മന്ത്രിയായി നിയമിച്ചിരിക്കുന്നത്. ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നപ്പോൾ സൗദിയുടെ മുഖമായി നിന്നിരുന്ന ആദിൽ അൽ ജുബൈറിനെയാണ് ഈ സ്ഥാനത്ത് നീക്കം ചെയ്തത്. അദ്ദേഹത്തിന് വിദേശകാര്യ സഹമന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. വിദേശകാര്യമന്ത്രിക്കൊപ്പം പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ദേശീയ ഗാർഡ്, വിദ്യാഭ്യാസ മന്ത്രി, സ്പോർട്സ്, മാധ്യമ അതോറിറ്റി തലൻവൻമാർ എന്നിവരേയും മാറ്റിയിട്ടുണ്ട്. കൂടാതെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ-സുരക്ഷാകാര്യ സമിതിയെ പുനഃസംഘടിപ്പിക്കാനും സൽമാൻ രാജാവ് ഉത്തരവിട്ടു. മുഹമ്മദ് ബിൻ സൽമാൻ സൗദി ഭരണത്തിന്റെ ചുമതലയിലെത്തിയതോടെ ഒതുക്കി നിർത്തപ്പെട്ടപല പരിചയ സമ്പന്നരും പുനഃസംഘടനയിലൂടെ വീണ്ടും അധികാര സിരാകേന്ദ്രങ്ങളിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന അഭ്യൂഹങ്ങൾക്ക് തടയിടുന്നതിനും സൗദിയുടെ പ്രതിച്ഛായ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നീക്കം. അതേ സമയം നിലവിൽ നിയമിതരായ പലരും മുഹമ്മദ് ബിൻ സൽമാനുമായി അടുത്ത ബന്ധം പുലർത്തുന്നവരുമാണ്. നാല് വർഷമായി തുടരുന്ന സൗദി മന്ത്രിസഭയെ ആണ് പുനഃസംഘടിപ്പിക്കുന്നത്. Content Highlights:Saudi Arabia, King Salman, ,Cabinet reshuffle
from mathrubhumi.latestnews.rssfeed http://bit.ly/2BL5uYj
via
IFTTT
No comments:
Post a Comment