തിരുവനന്തപുരം: വൃദ്ധസദനങ്ങളിൽനിന്ന് മാതാപിതാക്കളെ ഒപ്പംകൂട്ടാൻ തയ്യാറാകാത്ത മക്കൾക്കെതിരേ സർക്കാർ നിയമനടപടിക്ക് ഒരുങ്ങുന്നു. ഇത്തരം വയോജനങ്ങളെ കണ്ടെത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അച്ഛനമ്മമാരെ കൊണ്ടുപോകാത്തവർക്കെതിരേ നടപടി എടുക്കണമെന്നുകാണിച്ച് സാമൂഹികനീതി വകുപ്പ് ഉത്തരവുമിറക്കി. അന്തേവാസികളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിന് വൃദ്ധസദനങ്ങൾ നടപടിയെടുക്കണമെന്നും നിർദേശിച്ചു. അന്തേവാസികളുടെ വ്യക്തിഗത വിവരങ്ങൾ കൃത്യമായി ശേഖരിച്ച് രജിസ്റ്ററുകളിൽ രേഖപ്പെടുത്തുകയും വേണം. സർക്കാർ ഗ്രാന്റ് വാങ്ങുന്ന 516 വൃദ്ധസദനങ്ങളാണ് കേരളത്തിലുള്ളത്. സർക്കാർ നേരിട്ട് നടത്തുന്ന 16 കേന്ദ്രങ്ങളുമുണ്ട്. ഇവിടെയാകെ 20,000-ത്തിലേറെ അന്തേവാസികളുണ്ടെന്നാണ് കണക്ക്. ഇതിൽ 46 ശതമാനത്തോളം പേർക്ക് മക്കളടക്കമുള്ള അടുത്ത ബന്ധുക്കളുണ്ടെന്ന് വകുപ്പ് കണ്ടെത്തി. ഭൂരിഭാഗവും മക്കളുടെ മർദനത്തിനിരയായാണ് വീടുവിട്ടിറങ്ങിയത്. സർക്കാർസഹായത്തോടെ പ്രവർത്തിക്കുന്ന സദനങ്ങളിൽ മക്കളോ അടുത്ത ബന്ധുക്കളോ ഉള്ളവരെ പ്രവേശിപ്പിക്കരുതെന്നാണ് നിയമം. ഉപേക്ഷിക്കപ്പെടുന്നവരുടെ മക്കളെ കണ്ടെത്താറുണ്ടെങ്കിലും ഇവർ രക്ഷാകർത്താക്കളെ തിരിച്ചുകൊണ്ടുപോകാൻ തയ്യാറാവാറില്ല. ലീഗൽ സർവീസ് അതോറിറ്റിയടക്കമുള്ളവയും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിനായി മക്കളുമായി ചർച്ച നടത്താറുണ്ട്. എന്നാൽ, അച്ഛനമ്മമാർക്കുള്ള ജീവനാംശം നൽകാനും ഭൂരിഭാഗവും തയ്യാറാകില്ലെന്ന് ഇവർ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവർ ഈ പട്ടികയിലുണ്ട്. സാമൂഹികനീതി വകുപ്പ് 2007-ൽ പാസാക്കിയ വയോജനക്ഷേമ സംരക്ഷണ നിയമമനുസരിച്ച് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കാം. ഈ നിയമം കാര്യക്ഷമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനായ കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഫാറൂഖും വകുപ്പിന് പരാതി നൽകിയിരുന്നു. കർശന നടപടി വയോജനങ്ങളുടെ പരാതികൾ കൂടുതൽ വേഗത്തിൽ പരിഹരിക്കുന്നുണ്ട്. ഇതിനൊപ്പം വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ കാര്യത്തിലും കർശന നടപടിയെടുക്കാനാണ് നിർദേശം -ബിജു പ്രഭാകർ സ്പെഷ്യൽ സെക്രട്ടറി, സാമൂഹികനീതി വകുപ്പ് Content Highlights: Govt will take Leagal action Against who did not care their Parents
from mathrubhumi.latestnews.rssfeed http://bit.ly/2Rj4CUJ
via
IFTTT
No comments:
Post a Comment