ഹൈരദാബാദ്: തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ ജി.എസ്.ടി വകുപ്പ് മരവിപ്പിച്ചു. നികുതി കൃത്യമായി അടയ്ക്കാത്തതിനെ തുടർന്നാണ് നടനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൈദരാബാദ് ജി.എസ്.ടി കമ്മീഷണർ വാർത്താകുറിപ്പിലൂടെയാണ് വിവരം പുറത്ത് വിട്ടത്. 2007-2008 സാമ്പത്തിക വർഷത്തിൽ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തി എന്നതാണ് കണ്ടെത്തൽ. ഒട്ടനവധി ബ്രാൻഡുകളുടെ പരസ്യത്തിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 18.5 ലക്ഷം രൂപയാണ് മഹേഷ് ബാബു അടയ്ക്കാൻ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് പലിശ ചേർത്ത് 73.5 ലക്ഷം രൂപയായി. ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കിൽ നിന്ന് 42 ലക്ഷം രൂപയും ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് ബാക്കിയുള്ള തുകയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. നികുതി കുടിശ്ശിക തീർക്കാതെ മഹേഷ് ബാബുവിന് അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല. Content Highlights:mahesh babu telugu actor accounts frozen over tax issue gst department
from mathrubhumi.latestnews.rssfeed http://bit.ly/2QWb9Fm
via
IFTTT
No comments:
Post a Comment