മെല്‍ബണില്‍ ജയിക്കാനായില്ലെങ്കില്‍ ഉത്തരവാദി പൂജാരയായിരിക്കും - പോണ്ടിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

മെല്‍ബണില്‍ ജയിക്കാനായില്ലെങ്കില്‍ ഉത്തരവാദി പൂജാരയായിരിക്കും - പോണ്ടിങ്

മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മെല്ലപ്പോക്കിനെ വിമർശിച്ച് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്. മത്സരത്തിൽ 169.4 ഓവറുകൾ ബാറ്റ് ചെയ്താണ് ഇന്ത്യ 443 എന്ന സ്കോർ നേടിയത്. രണ്ടു ദിവസത്തോളമാണ് ഇന്ത്യ ബാറ്റ് ചെയ്തത്. ഈ ടെസ്റ്റ് ഇന്ത്യ ജയിച്ചാൽ അത് ഗംഭീരമായിരിക്കുമെന്നു പറഞ്ഞ പോണ്ടിങ് പക്ഷേ രണ്ട് ഇന്നിങ്സുകളിലും ഓസീസിനെ ഓൾഔട്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ ഇന്ത്യ വലിയ വില നൽകേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. ഈ ടെസ്റ്റ് ഇന്ത്യ ജയിച്ചാൽ പൂജാരയുടെയും കോലിയുടെയും ഇന്നിങ്സുകൾ ഗംഭീരമാണെന്നു പറയാം. എന്നാൽ ഓസ്ട്രേലിയയെ രണ്ടുവട്ടം പുറത്താക്കാൻ സമയം കിട്ടാതെ ഈ ടെസ്റ്റ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടാൽ അതിനു കാരണം ഈ ഇന്നിങ്സുകളാണെന്നു പറയേണ്ടി വരും, പോണ്ടിങ് പറഞ്ഞു. പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയ പൂജാരയെ പോണ്ടിങ് അഭിനന്ദിച്ചു. എന്നാൽ പൂജാര ക്രീസിലുള്ളപ്പോൾ റൺറേറ്റ് ഉയർത്തുക എന്നത് അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല സ്ട്രോക്കുകൾ കളിക്കാൻ കഴിവുള്ള താരങ്ങൾ കൂടി മെല്ലെപ്പോക്ക് തുടങ്ങിയാൽ റൺറേറ്റ് കൂട്ടാൻ കഴിയില്ല. അതിനാൽ തന്നെ ഫ്ളാറ്റ് വിക്കറ്റുകളിൽ ടെസ്റ്റ് ജയിക്കാൻ പ്രയാസമാകുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. ആദ്യ ഇന്നിങ്സിൽ 319 പന്തുകൾ നേരിട്ടാണ് പൂജാര 106 റൺസ് നേടിയത്. അതേസമയം വേഗത്തിൽ സ്കോർ ചെയ്യാറുള്ള ക്യാപ്റ്റൻ വിരാട് കോലിയാകട്ടെ 82 റവൺസെടുക്കാനായി നേരിട്ടത് 204 പന്തുകളാണ്. ഇന്ത്യയുടെ അഞ്ച് മുൻനിര ബാറ്റ്സ്മാൻമാരിൽ ആർക്കും 50-ന് മുകളിൽ സ്ട്രൈക്ക് റേറ്റില്ല. Content Highlights: pujaras slow innings may cost india melbourne test ponting


from mathrubhumi.latestnews.rssfeed http://bit.ly/2QQKU3f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages