മുംബൈയില്‍ ഹൗസിങ് സൊസൈറ്റി കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം; അഞ്ച് വയോധികര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

മുംബൈയില്‍ ഹൗസിങ് സൊസൈറ്റി കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം; അഞ്ച് വയോധികര്‍ മരിച്ചു

മുംബൈ: മുംബൈ ചേമ്പുറിൽ 15 നിലകളുള്ള കെട്ടിടത്തിന് തീപ്പിടിച്ച് അഞ്ച് മുതിർന്ന പൗരൻമാർ മരിച്ചു. ഇതിൽ നാല് സ്ത്രീകളും ഉൾപ്പെടും. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ്തീപ്പിടിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ 11-ാം നിലയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തിലക് നഗറിലെ ഗണേഷ് ഗാഡൻ സമീപമുള്ള ഹൗസിങ് സൊസൈറ്റിയിലാണ് തീപിടിത്തം. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് എല്ലാവരും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ഒരു മുതിർന്ന പൗരനും ഒരു അഗ്നിശമന സേനാഗംവും ആശുപത്രിയിൽ ചികിത്സയിലാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതേ സമയം തീ ആളിപ്പടരാൻ കാരണം എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണെന്ന് പോലീസ് അറിയിച്ചു. സുനിത ജോഷി (72) ബാലചന്ദ്ര ജോഷി (72), സുമൻ ശ്രീനിവാസ് ജോഷി (83) സരള സുരേഷ് ഗംഗർ (52) ലക്ഷ്മിബെൻ ഗംഗർ (83) എന്നിവരാണ് മരിച്ചവർ. Content Hughlights:5 Elderly Residents Killed In Major Fire At High-Rise In Mumbais Chembur


from mathrubhumi.latestnews.rssfeed http://bit.ly/2AmfYxr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages