നടി കെ ജി ദേവകി അമ്മ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

നടി കെ ജി ദേവകി അമ്മ അന്തരിച്ചു

തിരുവനന്തപുരം: നാടകനടിയും സിനിമാ താരവുമായിരുന്ന കെ ജി ദേവകി അമ്മ അന്തരിച്ചു. 97 വയസായിരുന്നു. മാസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ നിലയം കൃഷ്ണൻ നായരുടെ ഭാര്യയുമായിരുന്നു. റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ ഇവർ തിരുവിതാംകൂർ റേഡിയോ നിലയം നിലവിൽ വന്നപ്പോൾ മുതൽക്കു അവിടെ ആർട്ടിസ്റ്റായിരുന്നു. വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകൾ ലളിതഗാനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചിരുന്ന ഇവരുടെ ശബ്ദം റേഡിയോ പ്രേക്ഷകർക്കേറെ സുപരിചിതമായിരുന്നു. ഒരിടത്തൊരു ഫയൽവാൻ, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, വക്കാലത്ത് നാരായണൻകുട്ടി, സൂത്രധാരൻ തുടങ്ങിയ ചിത്രങ്ങളിലും താലി ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. മക്കൾ ഡി കെ കലാവതി, ഡി കെ ഗീത, ഡി കെ മായ, കെ ജീവൻകുമാർ, ഡി കെ ദുർഗ. സംസ്കാരം ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയ്ക്ക് പൂജപ്പുരയിലെ വസതിയിൽ. Content Highlights :actress K G Devaki Amma passes away, drama artist, radio artist


from mathrubhumi.latestnews.rssfeed http://bit.ly/2BIQRoo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages