ഏറ്റവും മോശം വിമാനക്കമ്പനി ഇൻഡിഗോയെന്ന് പാര്‍ലമെന്ററി കമ്മിറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

ഏറ്റവും മോശം വിമാനക്കമ്പനി ഇൻഡിഗോയെന്ന് പാര്‍ലമെന്ററി കമ്മിറ്റി

ഡെറിക് വാർത്താസമ്മേളനത്തിൽ. ഫോട്ടോ: പിടിഐ ന്യൂഡൽഹി: രാജ്യത്ത് വിമാന സർവീസ് നടത്തുന്ന കമ്പനികളിൽ ഉപഭോക്താക്കൾക്ക് ഏറ്റവും അസംതൃപ്തി ഉണ്ടാക്കുന്നത് സ്വകാര്യ കമ്പനിയായ ഇൻഡിഗോയാണെന്ന് പാർലമെന്ററി പാനൽ ഓൺ സിവിൽ ഏവിയേഷൻ ചെയർമാൻ ഡെറിക് ഒ ബ്രയൻ. അതേ സമയം എയർ ഇന്ത്യ ഏറ്റവും മികച്ച സേവനം നൽകി വരുന്നുവെന്നും ഡെറിക് കൂട്ടിച്ചേർത്തു. ടൂറിസം, റോഡ്-കപ്പൽ-വിമാനഗതാഗത വകുപ്പുകൾ ഉൾപ്പെടുന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ തലവനാണ് തൃണമുൽ കോൺഗ്രസ് എംപി ഡെറിക്. ഉത്സവ സീസണുകളിൽ ചില വിമാനക്കമ്പനികൾ സാധാരണയുള്ളതിനേക്കാൾ എട്ടോ പത്തോ ഇരട്ടി അധിക തുക ഈടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡെറിക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇൻഗിഗോയ്ക്കെതിരെഅടുത്തിടെ നിരവധി പരാതികൾ ഉയർന്നിരുന്നു. മറ്റു ചില സ്വകാര്യകമ്പനികളുടെ സേവനത്തെ കുറിച്ചും പരാതിയുണ്ടെങ്കിലും ഇൻഡിഗോയുടേത് ഏറ്റവും മോശമാണെന്ന് കമ്മിറ്റിയിലെ മുപ്പതംഗങ്ങൾക്കും ഏകാഭിപ്രായമാണുള്ളത്. ഒന്നോ രണ്ടോ കിലോ അധിക ബാഗേജിന് ഇൻഡിഗോ വൻസേവനചാർജ് ഈടാക്കുന്നുമുണ്ട്. വിമാനക്കമ്പനികൾ ഈടാക്കുന്ന പല തരത്തിലുള്ള ചാർജുകളിൽ ഇളവ് വരുത്തണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തതായി ഡെറിക് അറിയിച്ചു. കാൻസലേഷൻ ചാർജ് അടിസ്ഥാന നിരക്കിന്റെ അൻപതുശതമാനമാക്കി കുറയ്ക്കണമെന്ന നിർദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. വിമാനയാത്രക്കാരിൽ നിന്ന് ഈടാക്കുന്ന നികുതി, ഇന്ധന ചാർജുകൾ തിരികെ നൽകാനുള്ള നടപടിയുണ്ടാകണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വിമാനയാത്രയിൽ കൂടെ കൊണ്ടു പോകാവുന്ന ലഗേജിന്റെ പരിധി കൂട്ടാൻ വിമാനക്കമ്പനികൾ സഹകരിക്കണമെന്നും ഡെറിക് ആവശ്യപ്പെട്ടു. നിലവിൽ എയർ ഇന്ത്യ മാത്രമാണ് സൗഹാർദപരമായ സമീപനം തുടരുന്നതെന്നും മറ്റു കമ്പനികളും ഇതേ നിലപാട് സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഡെറിക് പറഞ്ഞു. കപ്പൽ ചരക്കുഗതാഗതത്തിൽ പുരോഗതി കൈവരിച്ചതിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. Content Highlights: Indigo,Indigo Airlines, Parliamentary Panel of Civil Aviation


from mathrubhumi.latestnews.rssfeed http://bit.ly/2QVApeO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages