അഹമ്മദ്നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണു. സ്റ്റേജിലേക്ക് മറിഞ്ഞുവീഴാൻ പോയ ഗഡ്കരിയെ കൂടെയുണ്ടായിരുന്ന മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാത്മ ഫൂലെ കാർഷിക സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്ക് എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം സീറ്റിലേക്ക് മടങ്ങിയ ഗഡ്കരി പിന്നീട് ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നപ്പോഴാണ് ബോധരഹിതനായത്. പ്രാദേശിക വാർത്താ ചാനലായ ടിവി9 പകർത്തിയ വീഡിയോയിൽ ഗഡ്കരിക്ക് ചുറ്റും ആളുകൾ ഓടിക്കൂടിയതായി കാണാം. അദ്ദേഹം സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. VIDEO: नितीन गडकरी चक्कर येऊन कोसळले https://t.co/sdZz2TUkow #NitinGadkari pic.twitter.com/nltq7EQhgg — TV9 Marathi (@TV9Marathi) 7 December 2018 Content Highlight:Nitin Gadkari falls unconscious during national anthem
from mathrubhumi.latestnews.rssfeed https://ift.tt/2rocGF9
via
IFTTT
No comments:
Post a Comment