അസ്താനയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ആലോക് വര്‍മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

അസ്താനയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ആലോക് വര്‍മ

ന്യൂഡൽഹി: സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ മേധാവി ആലോക് വർമ. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് അലോക് വർമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയാൽ മാത്രമേ സിബിഐയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ എന്ന് സത്യവാങ്മുലത്തിൽആലോക് വർമ പറയുന്നു. അസ്താന തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാവനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അലോക് വർമയ്ക്കെതിരെ സിബിഐ തന്നെ ഫയൽ ചെയ്ത എഫ്ഐആറിന് മറുപടിയായാണ് അദ്ദേഹം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.വിവാദത്തിൽപ്പെട്ടതിനേത്തുടർന്ന് നിലവിൽ നിർബന്ധിത അവധിയിലാണ് ആലോക് വർമ. അധികാരത്തിൽനിന്ന് മാറ്റിനിർത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരായ വർമയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. Content Highlight:'Highly Incriminating' Evidence Found Against Rakesh Asthana, Alok Verma Tells Delhi High Court


from mathrubhumi.latestnews.rssfeed https://ift.tt/2B0xsiv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages