മുംബൈ: മകന്റെ മുന്നില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. 34കാരനായ അനില്‍ ഷിന്‍ഡെ 30കാരിയായ ഭാര്യ സീമയെ കൊലപ്പെടുത്തുകയായിരുന്നു. 11 വയസുള്ള മകന് മുന്നില്‍ വെച്ചായിരുന്നു ഈ കൊടും ക്രൂരത. വിനോദ യാത്രക്കായി മഹാബലേശ്വറില്‍ കുടുംബം എത്തിയപ്പോഴായിരുന്നു സംഭവം.
സ്ഥലങ്ങള്‍ കണ്ട് ഹോട്ടലിലേക്ക് മടങ്ങി പോകവെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഹോട്ടലിലെത്തിയും അനിലും സീമയും കലഹം തുടര്‍ന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. മകന്‍ ഉറങ്ങി കിടന്നപ്പോഴാണ് അനില് ഭാര്യയെ കൊലപ്പെടുത്തിയത്.
ശബ്ദം കേട്ട് കുട്ടി ഉയര്‍ന്നപ്പോള്‍ അനില്‍ സീമയുടെ കഴുത്തില്‍ കുത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് ഭയന്ന് വിറച്ച് പുറത്തേക്കോടിയ കുട്ടി ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ എത്തിയപ്പോള്‍ അനില്‍ കഴുത്തറുത്ത് ആത്മഹത്യയും ചെയ്തിരുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ സമയം ദമ്പതികള്‍ തമ്മിലുള്ള കലഹത്തിന് കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
from mangalam.com https://ift.tt/2EiNcBx
via IFTTT
No comments:
Post a Comment