ന്യൂഡൽഹി:അപേക്ഷിച്ച് നാലുമണിക്കൂറിനകം പാൻ കാർഡ് ലഭിക്കാൻ അതികകാലം കാത്തിരിക്കേണ്ടിവരില്ല. പ്രത്യക്ഷ നികുതി ബോർഡിന്റെ ചെയർമാൻ സുശീൽ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരുവർഷത്തിനകം പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റിട്ടേൺ ഫയൽ ചെയ്യൽ, ടാക്സ് പ്രീ പെയ്മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷൻ നടപടികൾ ഉടനെ വകുപ്പ് ഉടനെ നടപ്പാക്കും. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തികവർഷം റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ 50 ശതമാനമാണ് വർധന. 6.08 കോടി പേരാണ് ഇത്തവണ റിട്ടേൺ നൽകിയത്. content highlight: you could get PAN card in 4 hours
from mathrubhumi.latestnews.rssfeed https://ift.tt/2L2JOLJ
via
IFTTT
No comments:
Post a Comment