ന്യൂഡൽഹി: പശ്ചിമഘട്ടത്തിൽനിന്ന് വനേതര മേഖലകൾ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. 2014ലെ കരടു വിജ്ഞാപനത്തിൽ നൽകിയതിൽ അപ്പുറം ഇളവുകൾ സംസ്ഥാനത്തിന്ലഭിക്കില്ല. കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോല മേഖലകളായി തുടരും. വനേതര മേഖലകൾ സംബന്ധിച്ചും 2013 ലെ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ സംബന്ധിച്ചും വിശദീകരണം തേടി ആറുമാസം മുമ്പാണ് കേരള സർക്കാർ പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചത്. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ഇപ്പോൾ മന്ത്രാലയം വിജ്ഞാപനം പുറത്തെത്തിയിരിക്കുന്നത്. 2014ൽ നൽകിയ ഇളവുകൾക്കപ്പുറം പുതിയവ നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. 2013 നവംബറിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിലെ 123 വില്ലേജുകൾ ഉൾപ്പെടെ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് കസ്തൂരിരംഗൻ സമിതി നിർദേശിച്ച നിരോധന നടപടികൾ ബാധകമാക്കി ഇടക്കാല ഉത്തരവ് ഇറക്കുന്നത്. content highlights:centre rejects state demand of exclusion of non forest area from western ghat
from mathrubhumi.latestnews.rssfeed https://ift.tt/2E5WEqX
via
IFTTT
No comments:
Post a Comment