മോസ്കോ: വീണ്ടും വിവാഹിതനാവാൻ ഒരുങ്ങുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. എന്നാൽ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. സമ്പദ്ഘടനയെ കുറിച്ചും റഷ്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും നടത്തുന്ന വാർഷിക വാർത്താസമ്മേളനത്തിനിടെയാണ് പുടിന്റെ വെളിപ്പെടുത്തൽ. വ്യക്തിപരമായ കാര്യങ്ങളിൽ എല്ലായ്പ്പോഴും രഹസ്യസ്വഭാവം നിലനിർത്തുന്ന പുടിൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി നൽകവെയാണ് വിവാഹക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്.ല്യൂഡ്മിലയുമായുള്ള മുപ്പതുകൊല്ലത്തെ വിവാഹബന്ധം 2013 ലാണ് പുടിൻ അവസാനിപ്പിച്ചത്. വിവാഹമോചനത്തിനു ശേഷം പുടിനെ കുറിച്ച് ചില കിംവദന്തികൾ ഉയർന്നിരുന്നു. ജിംനാസ്റ്റിക് താരം അലീന കബേവയുമായി പ്രണയത്തിലാണെന്ന വാർത്ത ഒരു റഷ്യൻ ദിനപ്പത്രം പുറത്തുവിട്ടിരുന്നു. എന്നാൽ വാർത്ത പുടിൻ നിഷേധിച്ചു. Content Highlights: Vladimir Putin hints he may marry again, Russia, Russian President
from mathrubhumi.latestnews.rssfeed http://bit.ly/2UVdAXf
via
IFTTT
No comments:
Post a Comment