കണ്ണൂർ: മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ചനടത്തിയ സംഭവത്തിൽ മുഹമ്മദ് ഹിലാൽ ബുയ്യ എന്ന ബംഗ്ലാദേശുകാരനെ പോലീസ് പിടികൂടിയിരുന്നു. ഭീകരകവർച്ചസംഘത്തിലെ പ്രധാനിയായ ഇയാളുൾപ്പെടെ നാലുപേർ ചേർന്നാണ് വിനോദ് ചന്ദ്രന്റെ വീട് കൊള്ളയടിച്ചത്. ബംഗ്ലാദേശിലെ സുന്ദർബൻ മേഖലയിലെ പാരമ്പര്യശിക്കാർവിഭാഗത്തിലെ കവർച്ചസംഘത്തിൽപ്പെട്ടയാളാണ് പിടിയിലായ മുഹമ്മദ് ഹിലാൽ. ബ്രിട്ടീഷ് ഭരണകാലം മുതലേ പാരമ്പര്യമായി കവർച്ചസംഘത്തിന്റെ കണ്ണികളിൽപ്പെട്ടയാളാണ് ഇയാൾ. കവർച്ച മാത്രമല്ല എതിർക്കുന്നവരെ കൊല്ലാനും മടിക്കാത്ത സംഘമാണ് ഇവരുടെത്. കവർച്ചമുതൽ പങ്കുവെക്കുന്നതിന്റെ പേരിൽ കൂട്ടുപ്രതിയെപ്പോലും കൊന്നതായി വ്യക്തമായി. 18-നും 40-നുമിടയിൽ പ്രായമുള്ളവരാണ് സംഘാംഗങ്ങൾ. ഡൽഹിയിലെത്തി അവിടെനിന്നാണ് സംഘം വിവിധ സ്ഥലങ്ങളിലേക്കു പോകുന്നത്. ഡൽഹിയിലും യു.പി. അതിർത്തിയിലെ ഷഹാനാബാദിലുമായാണ് ഇവർ കേന്ദ്രീകരിക്കുന്നത്. സംഘങ്ങളെ നിയന്ത്രിക്കുന്ന ബോസ് ബംഗ്ളാദേശിലായിരിക്കും. മൊബൈൽ ഫോൺ മുഖാന്തരമാണ് ഇയാളുടെ നിയന്ത്രണം. സംഘാംഗങ്ങൾക്ക് വ്യാജ തിരിച്ചറിയൽ കാർഡും അഡ്വാൻസ് പണവും നൽകിയാണ് ഡൽഹിയിലേക്കയക്കുക. അവിടെ മാസങ്ങളോളം താമസിച്ച് നാട്ടുകാരടങ്ങിയ സംഘമായാണ് കവർച്ചയ്ക്കെത്തുക. കവർച്ചമുതൽ കൃത്യമായി ബംഗ്ലാദേശിൽത്തന്നെ എത്തിക്കണമെന്നാണ് നിയമം. ബംഗ്ലാദേശിലെ ബോസിന് അവിടത്തെ പ്രാദേശികഭരണകൂടവുമായും പോലീസുമായും നല്ല പിടിപാടുണ്ട്. മുൻകാലങ്ങളിൽ മുംബൈയിലും മറ്റുമുള്ള അധോലോകസംഘത്തിന്റെ ബംഗ്ലാദേശ് പതിപ്പാണിവർ. കണ്ണൂർ സിറ്റി സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തേ ബംഗ്ലാദേശ് അതിർത്തിയിൽ അന്വേഷണവുമായി തങ്ങിയിരുന്നു. ഹിലാലിനെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ മറ്റു പ്രതികളെക്കൂടി അറസ്റ്റുചെയ്യാൻ കഴിയൂ. Content Highlight: Muhammad bilal huyya the main convict of kannur robbery
from mathrubhumi.latestnews.rssfeed http://bit.ly/2PPzkQw
via
IFTTT
No comments:
Post a Comment