പനജി: ഹിജാബ് മാറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ നെറ്റ് പരീക്ഷ (നാഷ്ണൽ എലിജിബിലിറ്റി ടെസ്റ്റ്) എഴുതാൻ അനുവദിച്ചില്ല. ഡിസംബർ 18 ന് പനജിയിൽ നടന്ന പരീക്ഷയിലായിരുന്നു സംഭവം. സഫീന ഖാൻ സൗന്ദർ എന്ന 24 കാരിക്കാണ് ഹിജാബ് അഴിക്കാൻവിസമ്മതിച്ചതിനെ തുടർന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്. പരീക്ഷാ ക്രമക്കേടിനുള്ള സാധ്യതയും സുരക്ഷകാരണങ്ങളും ചൂണ്ടിക്കാട്ടി ഹിജാബ് മാറ്റാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മതാചാരങ്ങൾക്ക് വിരുദ്ധമണെന്ന കാരണം ചൂണ്ടിക്കാട്ടി യുവതി ഇത് നിഷേധിച്ചു. ഇതേതുടർന്ന് സൂപ്പർവൈസർ യുവതിയോടു പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇൻസ്പെക്ഷൻ ഉദ്യോഗസ്ഥർ തന്റെ രേഖകളും വസ്ത്രവും നിരീക്ഷിച്ച ശേഷം ഹിജാബ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് സഫീന പറയുന്നു. യുവതിയുടെ ചെവികൾ ഫോട്ടോയിലേത് പോലെ തന്നെയാണോയെന്ന് പരിശോധിക്കാനായിരുന്നു ഹിജബ് മാറ്റാൻ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇതിനു ശേഷം പെൺകുട്ടി ഹിജാബ് ശരിയായ രീതിയിൽ വീണ്ടും ധരിക്കാനായി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അധികൃതർ നിരസിച്ചു. എന്നാൽ പരീക്ഷ നടക്കുന്നിടത്ത് നിരവധി പുരുഷന്മാരുള്ളതിൽ തനിക്ക് അവിടെ വച്ച് ഹിജാബ് മാറ്റാൻ കഴിയില്ലെന്നും അത് ആചാരങ്ങൾക്ക് വിരുദ്ധമാണെന്നും പെൺകുട്ടി അറിയിച്ചു. ഹിജാബ് ധരിച്ച് പരീക്ഷഹാളിൽ പ്രവേശിക്കാൻ കഴിയല്ലെന്ന് അധികൃതർ വ്യക്തമാക്കിയതിനെ തുടർന്ന് വിശ്വാസത്തിനു വേണ്ടി താൻ പരീക്ഷ ഉപേക്ഷിക്കുകയായിരുന്നു എന്ന് സഫീന പറയുന്നു. യു.ജി.സി നടത്തുന്ന പരീക്ഷയിൽ ഹിജാബ് ധരിക്കരുതെന്ന് നിർദേശങ്ങളിൽ ഉൾപ്പെടുത്തിരുന്നില്ലെന്നു പെൺകുട്ടി പറയുന്നു. എന്നാൽ ഹിജാബ് മാത്രമല്ല വിവാഹിതരായ ഹിന്ദു യുവതികൾ ധരിക്കുന്ന മംഗല്യസൂത്രം ഉൾപ്പടെയുള്ള ആഭരണങ്ങളും പരീക്ഷഹാളിൽ ധരിക്കാൻ അനുവദിച്ചിരുന്നില്ലെന്ന് പനജിഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. Goa woman not allowed to appear for NET after she refuses to take off hijab
from mathrubhumi.latestnews.rssfeed http://bit.ly/2LrAAIQ
via
IFTTT
No comments:
Post a Comment