തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഡി.ജി.പി. ജേക്കബ് തോമസിന്റെ സസ്പെൻഷൻ മൂന്നാമതും നീട്ടി. ആറു മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം അന്വേഷണക്കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.ജേക്കബ് തോമസിനെതിരായ അച്ചടക്കരാഹിത്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്ന കമ്മിഷനാണ് ശുപാർശ നൽകിയിരുന്നത്.ആറ് മാസത്തേക്കാണ് സസ്പെൻഷൻ. അതേസമയം, ജേക്കബ് തോമസിന്റെ സസ്പെൻഷൻ കാലാവധി ഒരുവർഷം പൂർത്തിയായ സാഹചര്യത്തിൽ നീട്ടണമെങ്കിൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അനുമതി വേണം. കേന്ദ്രാനുമതിക്കായി അപേക്ഷിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്തശേഷം കേന്ദ്രസർക്കാരിന്റെ അനുമതിക്കായി അയക്കുന്നത്. അന്വേഷണക്കമ്മിഷന്റെ നോട്ടീസിന് മറുപടി നൽകുകയോ കമ്മിഷനുമായി സഹകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ കമ്മിഷന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞു. ഇതേത്തുടർന്നാണ് വീണ്ടും സസ്പെൻഡ് ചെയ്യാൻ കമ്മിഷൻ ശുപാർശ നൽകിയരുന്നത്. ഓഖിയുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിനും സർക്കാർ നടപടിയെ വിമർശിച്ചു പുസ്തകം എഴുതിയതിനുമാണ് ഡി.ജി.പി. ജേക്കബ് തോമസിനെ നേരത്തേ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി നേരത്തേയും നീട്ടിയിരുന്നു. Content Highlights:Jacob Thomas,suspension extended again
from mathrubhumi.latestnews.rssfeed http://bit.ly/2UU886O
via
IFTTT
No comments:
Post a Comment