യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു; സിറിയന്‍ പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു; സിറിയന്‍ പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ

വാഷിങ്ടൺ: സിറിയയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തേത്തുടർന്നാണ് രാജി എന്നാണ് സൂചന. എന്നാൽ ഫെബ്രുവരിയിൽ മാറ്റിസ് വിരമിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. സിറിയയിൽ നിന്നുള്ള പിന്മാറ്റം അമേരിക്കൻ രാഷ്ട്രീയ രംഗത്ത് മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ചർച്ചകൾക്ക് അവസരം നൽകാതെ പെട്ടെന്നായിരുന്നു ട്രംപിന്റെ പിന്മാറ്റ പ്രഖ്യാപനം എന്ന വിമർശനവും വ്യാപകമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ വിശ്വസ്തനായ മാറ്റിസിന്റെ പിന്മാറ്റം. സഖ്യ കക്ഷികളോടുള്ള സമീപനവും, പ്രതിരോധനയവും സംബന്ധിച്ച് തന്റെ വീക്ഷണം വ്യക്തമാക്കിക്കൊണ്ടാണ് മാറ്റിസ് ട്രംപിന് രാജിക്കത്ത് നൽകിയത്. വിശദാംശങ്ങൾ പിന്നീട് പെന്റഗൺ പുറത്തുവിട്ടു. സ്വന്തം വീക്ഷണവുമായി കൂടുതൽ ചേർന്നു നിൽക്കുന്ന പ്രതിരോധ സെക്രട്ടറിയെ നിയമിക്കാൻ ട്രംപിന് അവകാശമുണ്ട്. ഇതാണ് ഈ സ്ഥാനത്തു നിന്ന് ഇറങ്ങാൻ പറ്റിയ സമയമെന്ന് കരുതുന്നു- മാറ്റിസ് രാജിക്കത്തിൽ വ്യക്തമാക്കുന്നു. പുതിയ പ്രതിരോധ സെക്രട്ടറിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. മുൻ മറൈൻ കോർപ്സ് ജനറലായിരുന്ന ജിംമാറ്റിസ് 26ാമത് പ്രതിരോധ സെക്രട്ടറിയായി 2017 ജനുവരി 20നാണ് നിയമിതനാകുന്നത്. content highlights:US Defence Secretary Jim Mattis resignsday After Trump Announces Syria Pullout


from mathrubhumi.latestnews.rssfeed http://bit.ly/2EINqCd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages