മുംബൈ: പുസ്തകപ്രസാധകരായ ക്രോസ് വേഡിന്റെ 2018-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജൂറി വിഭാഗത്തിൽ ഫിക്ഷൻ, നോൺ ഫിക്ഷൻ, പരിഭാഷ, ബാലസാഹിത്യ പുസ്തകങ്ങൾക്കും ജനപ്രിയ വിഭാഗത്തിൽ ഫിക്ഷൻ, നോൺ ഫിക്ഷൻ, ബിസിനസ് ആൻഡ് മാനേജ്മെന്റ്, ബാലസാഹിത്യം, ബയോഗ്രഫി, ഹെൽത്ത് ആന്റ് ഫിറ്റ്നസ് പുസ്തകങ്ങൾക്കുമാണ് പുരസ്കാരം.ജൂറി വിഭാഗത്തിൽ മൂന്ന് ലക്ഷവും ജനപ്രിയ വിഭാഗത്തിൽ ഒരു ലക്ഷവുമാണ് സമ്മാനത്തുക. പരിഭാഷയ്ക്കുള്ള പുരസ്കാരം മലയാളി സാഹിത്യകാരൻ ബെന്യാമിന്റെ പുസ്തകത്തിന് ലഭിച്ചു. ബെന്യാമിന് പുറമേ പ്രയാഗ് അക്ബർ, ദർജോയ് ദത്ത, റസ്കിൻ ബോണ്ട്, സുധ മൂർത്തി, സോഹ അലി ഖാൻ തുടങ്ങിയവർക്ക് വിവിധ വിഭാഗത്തിൽ പുരസ്കാരമുണ്ട്. ജൂറി വിഭാഗത്തിലെ ഫിക്ഷൻ പുരസ്കാരം പ്രയാഗ് അക്ബറിന്റെ ലൈല നേടി. സ്നിഗ്ധ പൂനത്തിന്റെ ഡ്രീമേഴ്സ്: ഹൗ യങ് ഇന്ത്യൻസ് ആർ ചെയ്ഞ്ചിങ് ദി വേൾഡ് എന്ന പുസ്തകത്തിനാണ് നോൺ ഫിക്ഷൻ പുരസ്കാരം. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനമായ ജാസ്മിൻ ഡേയ്സാണ് വിവർത്തനത്തിനുള്ള പുരസ്കാരം. ഷഹനാസ് ഹബീബാണ് വിവർത്തക. നന്ദിക നമ്പിയുടെ അൺബ്രോക്കൺ ബാലസാഹിത്യ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായി. ജനപ്രിയ പുസ്തകങ്ങളുടെ വിഭാഗത്തിൽ ദർജോയ് ദത്തയുടെ ദി ബോയ് ഹൂ ലവ്ഡ് ( ഫിക്ഷൻ ), സുധാമൂർത്തിയുടെ ത്രീ തൗസന്റ് സ്റ്റിച്ചസ് ( നോൺ ഫിക്ഷൻ ), ചന്ദ്രമൗലി വെങ്കിടേശന്റെ കാറ്റലിസ്റ്റ് ( ബിസിനസ് ആൻഡ് മാനേജ്മെന്റ് ), റസ്കിൻ ബോണ്ടിന്റെ ലുക്കിങ് ഫോർ ദി റെയിൻബോ ( ബാലസാഹിത്യം), സോഹ അലി ഖാന്റെ ദി പെരിൽസ് ഓഫ് ബീയിങ് മോഡറേറ്ററി ഫെയ്മസ് ( ബയോഗ്രഫി ), സജ്ജീവ് കപൂർ, ഡോ. സരിത ദവാരെ എന്നിവർ ചേർന്നെഴുതിയ യൂ ഹാവ് ലോസ്റ്റ് വെയിറ്റ് ( ഹെൽത്ത് ആന്റ് ഫിറ്റ്നസ് ) എന്നീ പുസ്തകങ്ങൾ പുരസ്കാരങ്ങൾ നേടി. എഴുത്തിന്റെ മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് ശശി തരൂരിന് ആജീവനാന്ത പുരസ്കാരവും നൽകി ഇതേ ചടങ്ങിൽ ആദരിച്ചു. Content Highlights: Crossword Book Award,The Boy Who Loved, Durjoy Dutta, Three Thousand Stitches, Sudha Murthy , Catalyst, Chandramouli Venkatesan , Looking For The Rainbow, Ruskin Bond, The Perils of Being Moderately Famous, Soha Ali Khan , You've Lost Weight : The Easy Guide To Receiving This Compliment Every Day, Sanjeev Kapoor, Dr Sarita Daware, Leila, Prayaag Akbar, Dreamers: How Young Indians Are Changing The World, Snigdha Poonam, Unbroken, Nandhika Nambi, Jasmine Days, Benyamin,Shashi Tharoor
from mathrubhumi.latestnews.rssfeed http://bit.ly/2POZ2ol
via
IFTTT
No comments:
Post a Comment