കോതമംഗലം: കരോള്‍ സംഘങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിനെയുമായി ഇരിക്കുന്ന മാതാവ്. എന്നാല്‍ ഇക്കുറി മാതാവ് അല്‍പം വെറൈറ്റി ആയിരിക്കുകയാണ്. കോതമംഗലത്തുള്ള കരോള്‍ സംഘമാണ് വ്യത്യസ്ത മാതാവിനെ അവതരിപ്പിച്ചത്. ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി എന്ന ഗാനത്തിന് വമ്പന്‍ ഡാന്‍സ് കളിക്കുന്ന മാതാവാണ് വീഡിയോയിലുള്ളത്.
നെല്ലിമറ്റത്തെ ക്രിസ്തുമസ് ആഘോഷത്തില്‍ നിന്നാണ് വ്യത്യസ്തമായ ഈ കരോള്‍ കാഴ്ച. നേരത്തെ, സിനിമ ഗാനങ്ങളില്‍ നിന്ന് കടം കൊണ്ട് കരോള്‍ ഗാനങ്ങള്‍ ഹിറ്റായി മാറിയിരുന്നു. നരന്‍ എന്ന ചിത്രത്തിലെ 'വേല്‍മുരുക' എന്ന ഗാനത്തെ കരോള്‍ ഗാനമാക്കി മാറ്റി അവതരിപ്പിച്ചത് സാമൂഹ്യമാധ്യമങ്ങള്‍ തരംഗമായരുന്നു.
from mangalam.com http://bit.ly/2QWeC6P
via IFTTT
No comments:
Post a Comment