ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ ജോലിക്കിടെ വെടിയേറ്റുമരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ ജോലിക്കിടെ വെടിയേറ്റുമരിച്ചു

ന്യൂയോർക്ക്: വാഹനപരിശോധനയ്ക്കിടെ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. ന്യൂമാൻ പോലീസിലെ ഉദ്യോഗസ്ഥനായ റോണിൽ സിങാണ്(33) ക്രിസ്മസ് ദിവസം രാത്രി നടുറോഡിൽ വെടിയേറ്റ് മരിച്ചത്. ക്രിസ്മസ് ദിവസം അധികസമയ ഡ്യൂട്ടിയിലായിരുന്നു റോണിൽ സിങ്. ഇതിനിടെയാണ് ആയുധധാരിയായ അക്രമി അദ്ദേഹത്തിന് നേരേ വെടിയുതിർത്തത്. വെടിയേറ്റ ഉടൻ റോണിൽ സിങ് വയർലെസ് സംവിധാനത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാൽ മറ്റു പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജൻസികളും സംഭവസ്ഥലത്തെത്തിയപ്പോൾ വെടിയേറ്റ് കിടക്കുന്ന നിലയിലാണ്അദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമി സംഭവത്തിനുശേഷം രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി. ഫിജിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റോണിൽ സിങ് കഴിഞ്ഞ ഏഴു വർഷത്തിലധികമായി ന്യൂമാൻ പോലീസിൽ ജോലിചെയ്യുകയാണ്. അനാമികയാണ് ഭാര്യ. അഞ്ചുവയസ്സുള്ള മകനുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ കാലിഫോർണിയ ഗവർണർ ഉൾപ്പെടെയുള്ളവർ അനുശോചനമറിയിച്ചു. Content Highlights:indian origin cop shot dead in california usa


from mathrubhumi.latestnews.rssfeed http://bit.ly/2BEnDae
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages