കോഴിക്കോട്: ഒന്നരമാസം മുമ്പ് കോഴിക്കോട് നിന്നും കർണാടകയിലേക്ക് പോയ കുറ്റ്യാടി മൊകേരി സ്വദേശി സന്ദീപിന്റെ തിരോധാന അന്വേഷണത്തിന് ഒടുവിൽ പോലീസ് ഫുൾസ്റ്റോപ്പിട്ടു. നാട്ടിലേ ഭാര്യയേയും എൽ.കെ.ജി വിദ്യാർഥിയായ കുട്ടിയേയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം ജീവിക്കാൻ തിരോധാന നാടകമുണ്ടാക്കിയ സന്ദീപിനെ മുംബൈ കൽവയിൽ വെച്ച് കാമുകി അശ്വനിക്കൊപ്പം അന്വേഷണ സംഘം കണ്ടെത്തി. സ്ഥലത്തെ ഒരു ട്രാൻസ് ജെൻഡർ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഇരുവരേയും കണ്ടെത്തിയത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നല്ലളം എസ്.ഐ പി.രാമകൃഷ്ണൻ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ അശ്വനിയെ ഡിസംബർ 10-ാം തീയതി മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പരാതിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്. സന്ദീപ് ജോലി ചെയ്തിരുന്ന കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ഐബേർഡ് മീഡീയ കമ്പനിയിൽ കുറച്ചുകാലം ജോലി നോക്കിയിരുന്ന പെൺകുട്ടിയാണ് അശ്വനി. സ്ഥാപനത്തിലെ മാർക്കറ്റിംഗ് മാനേജരായിരുന്നു സന്ദീപ്. നവംബർ 24-ന് ആയിരുന്നു സന്ദീപ് തന്റെ ബൈക്കുമെടുത്ത് കർണാടകയിലേക്ക് പോയത്. തുടർന്ന് 25-ാം തീയതി മുതൽ ഇയാളെ കാണാതാവുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്രപോവുന്ന ശീലമുള്ള സന്ദീപ് വീട്ടിൽ പറഞ്ഞ രണ്ട് ദിവസത്തിന് ശേഷവും എത്താതായതോടെയായിരുന്നു ഭാര്യ ഷിജി കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മൊകൈരി സ്വദേശിയായ ഇവർ കഴിഞ്ഞ കുറച്ച് കാലമായി കോഴിക്കോട് പാലാഴിയിലായിരുന്നു താമസം. ബൈക്കും പൊട്ടിയ വാച്ചും കർണാടക തുംഗ നദിക്കരയിൽ വെച്ച് പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും ഇത് കൊലപാതകമാണെന്ന് നാട്ടുകാരേയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാൻ സന്ദീപ് കരുതിക്കൂട്ടി ചെയ്ത ഐ.ടി ബുദ്ധിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആദ്യഘട്ടത്തിൽ സ്വർണക്കടത്തുകാരാണ് കാണാതായതിന് പിന്നിൽ എന്നുവരെ പറഞ്ഞിരുന്നുവെങ്കിലും നവംബർ 25-ാം തീയതി മുതൽ സന്ദീപ് മുംബൈയ്ക്ക് മുങ്ങിയിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി. തന്റെ ഫോൺ സംബന്ധിച്ച് അന്വേഷണം നടത്തുക്കുന്നുണ്ടെന്ന് രഹസ്യമായി അറിഞ്ഞ സന്ദീപ് ആദ്യം ഇവിടെ നിന്നും കടന്ന് കളഞ്ഞുവെങ്കിലും പോലീസ് ഉദ്യോഗസ്ഥർ പോയെന്ന് ധരിച്ച് വീണ്ടും സ്ഥലത്തെത്തിയതോടെയാണ് മുംബൈ പോലീസിന്റെ സഹായത്തോടെ ഇരുവരേയും കണ്ടെത്തിയത്. ബൈക്ക് കണ്ടെത്തിയ തുംഗ നദിയിൽ ആദ്യം അന്വേഷണ സംഘം കർണാടക പോലീസിന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധരെ അടക്കം എത്തിച്ച് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. സ്ഥലത്ത് പിടിവലി നടന്നതായുള്ള സൂചനയും ഉണ്ടാക്കിയിരുന്നു. തുടർന്ന് സൗത്ത് അസിസ്റ്റൻഡ് കമ്മീഷണർ അബ്ദുൾ ഖാദറിന്റെ നിർദേശ പ്രാരം കോസ്റ്റൽ സി.ഐ പി.ആർ സതീശന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് വഴിത്തിരിവായി അശ്വനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ കേസ് വന്നത് തുടർന്ന് കേസ് ആ വഴിക്ക് നീക്കുകയായിരുന്നു. സന്ദീപ് മുംബൈയിൽ ഉണ്ടെന്നറിഞ്ഞ് കഴിഞ്ഞ എട്ട് ദിവസമായി കേരള പോലീസ് ഇവിടെ തങ്ങിയിരുന്നു. എസ്.ഐ പി. രാമകൃഷണന്റെ നേതൃത്വത്തിൽ എ.എസ്.ഐ മോഹൻദാസ്, രൺവീർ, അബ്ദുൾ റഹ്മാൻ, ഷാഫി എന്നിവരായിരുന്നു മുംബൈയിൽ എത്തിയത്. ഇവരെ കണ്ടെത്തിയതടെ ഒന്നരമാസത്തിലേറെയായി നീണ്ടു നിന്ന ഒരു തിരോധാന നാടകത്തിനാണ് തിരശ്ശീല വീണത്. Content Highlights: Police Found MalayaliSolorider Sandeep and Lover At Mumbai Kalwa
from mathrubhumi.latestnews.rssfeed http://bit.ly/2LAESO7
via
IFTTT
No comments:
Post a Comment