കര്‍ഷക ക്ഷേമപദ്ധതികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

കര്‍ഷക ക്ഷേമപദ്ധതികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി സർക്കാർ കർഷകർക്കുവേണ്ടി വൻ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ചർച്ചചെയ്യാൻ മൂന്നര മണിക്കൂർനീണ്ട കൂടിക്കാഴ്ചകൾ നടന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ടുചെയ്തു. കർഷകർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികളെപ്പറ്റി ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കൃഷിമന്ത്രി രാധാ മോഹൻ സിങ് എന്നിവരുമായി മോദി ചർച്ചചെയ്തുവെന്നാണ് സൂചന. കർഷക ക്ഷേമ പദ്ധതികൾ ജനുവരിയോടെ സർക്കാർ പ്രഖ്യാപിച്ചേക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് കർഷക ക്ഷേമത്തിന് മുൻഗണന നൽകാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. കർഷക രോഷമാണ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയായതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർഷകർ നേരിടുന്ന ദുരിതങ്ങൾ ചർച്ചയാവുമെന്നും നേതൃത്വം കരുതുന്നു. കാർഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം നൽകി തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ വാഗ്ദാനം പാലിച്ചിരുന്നു. കാർഷിക കടാശ്വാസ പദ്ധതി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങൾക്കെല്ലാം മറുപടി നൽകാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന. കർഷകർക്കുള്ള ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നതെന്നാണ് സൂചന. മധ്യപ്രദേശിലെയും ജാർഖണ്ഡിലെയും മുൻ ബിജെപി സർക്കാരുകൾ നടപ്പിലാക്കിയ കർഷക ക്ഷേമ പദ്ധതികളും പരിഗണനയിലുണ്ട്. കടപ്പാട് - NDTV Content Highlights:BJP-led government, PM Narendra Modi, announcement for farmers


from mathrubhumi.latestnews.rssfeed http://bit.ly/2LyVQN7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages