ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ മണ്ഡലപൂജ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ മണ്ഡലപൂജ

സന്നിധാനം: ആശങ്കകള്‍ അവസാനിപ്പിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ മണ്ഡലപൂജ നുടന്നു. ഇതോടെ ഇന്ന് രാത്രി ഹരിവരാസനം ചൊല്ലി ശബരിമല നട അടക്കുന്നതോടെ മണ്ഡലമാസ തീര്‍ത്ഥാടനത്തിന് സമാപനമാകും. തുടര്‍ന്ന് മകരവിളക്ക് മഹോത്സവത്തിനായി ഞായറാഴ്ച വൈകിട്ട് നട വീണ്ടും തുറക്കും.

പുലര്‍ച്ചെ നാലിന് നട തുറന്ന് മഹാഗണപതി ഹോമത്തോടെയാണ് മണ്ഡലപൂജ ചടങ്ങുകള്‍ തുടങ്ങിയത്.
മണ്ഡലപൂജയോടനുബന്ധിച്ച് അയ്യപ്പന്റെ ഇഷ്ട വലിപാടായ നെയ്യഭിഷേകം രാവിലെ പതിനൊന്നു മണിവരെയാക്കി ചുരുക്കിയിരുന്നു. തുടര്‍ന്ന് തന്ത്രി കണ്ടര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ കിഴക്കെ മണ്ഡപത്തില്‍ കളഭപൂജയും കലശപൂജയും നടന്നു. കളംവരച്ച് നിലവിളക്ക് കൊളുത്തി സ്വര്‍ണ കലശത്തിലാണ് അഭിഷേകത്തിനുളള കളഭം നിറച്ചത്. ആദ്യം കലശാഭിഷേകവും തുടര്‍ന്ന് കളഭാഷിഷേകവും നടന്നു.

12 മണിയോടെ തങ്കയങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ നടന്നത്. ഇതോടെ 41 ദിവസത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി. എന്നാല്‍, ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്.



from mangalam.com http://bit.ly/2BHkZQZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages