പാരിസ്: മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൺദ്യോർ പുരസ്കാരത്തിന് ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച് അർഹനായി. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നോർവീജിയൻ താരം അഡ ഹെഗർബർഗിനാണ്. മികച്ച യുവകളിക്കാരൻ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ്. ഫ്രഞ്ച് ഫുട്ബോൾ വാരികയായ ഫ്രാൻസ് ഫുട്ബോൾ നൽകുന്നതാണ് സ്വർണപ്പന്ത് എന്ന് അർഥം വരുന്ന ബാലൺദ്യോർ. 2016 വരെ ഫിഫയും ഫ്രാൻസ് ഫുട്ബോളും ചേർന്നാണ് പുരസ്കാരം നൽകിയിരുന്നത്. കഴിഞ്ഞ രണ്ടു തവണയും പുരസ്കാരം നേടിയ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, അർജന്റീനയുടെ ലയണൽ മെസ്സി, ഫ്രഞ്ച് താരങ്ങളായ അന്റോയിൻ ഗ്രീസ്മാൻ, കിലിയൻ എംബാപ്പെ എന്നിവരെ മറികടന്നാണ് മോഡ്രിച്ച് ആദ്യമായി ബാലൺദ്യോർ പുരസ്കാരം സ്വന്തമാക്കിയത് The 10-year Ronaldo / Messi Ballon dOr domination is over. Luka Modric has won the 2018 award.https://t.co/lLwtbhviMg pic.twitter.com/QVgwmGWW9q — BBC Sport (@BBCSport) December 3, 2018 Ada Hegerberg has scored 31 goals in 29 games for Lyon across all competitions this season. History maker. 🏆🇳🇴 pic.twitter.com/HAw29PblSN — Squawka Football (@Squawka) December 3, 2018 ക്രൊയേഷ്യൻ യുദ്ധവുമായി കൂട്ടിവായിക്കാവുന്ന സംഘർഷഭരിതമായ ഒരു ഭൂതകാലമുള്ള മുപ്പത്തിമൂന്നുകാരനായ ലൂക്ക മോഡ്രിച്ച് ഇതാദ്യമായാണ് ബാലൺദ്യോർ സ്വന്തമാക്കുന്നത്. ഇക്കഴിഞ്ഞ ലോകകപ്പിലെയും യുവേഫ ചാമ്പ്യൻസ് ലീഗിലെയും മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മോഡ്രിച്ചിന്റെ മികവിലാണ് ഇക്കുറി ക്രൊയേഷ്യ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചത്. പത്താം നമ്പറുകാരനായ മോഡ്രിച്ചിന്റെ മികവിൽ തന്നെയാണ് റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയതും. 2006 മുതൽ ക്രൊയേഷ്യൻ ടീമിന്റെ നെടുന്തൂണാണ് ലൂക്ക. ഇതുവരെയായി 118 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്. 2012 മുതൽ റയലിന്റെ അണിയിലുണ്ട്. 180 മത്സരങ്ങളിൽ ഒൻപത് തവണ ലക്ഷ്യം കണ്ടു.ഡയനാമോ സെഗ്രബിനുവേണ്ടി കളിച്ചു തുടങ്ങിയ ലൂക്ക 2008ൽ ടോട്ടനം ഹോട്സ്പറിലെത്തി. നാലു വർഷത്തിനുശേഷം റയലിലും. Read More:ബൂട്ടിൽ കഥയൊളിപ്പിച്ചവൻ ക്രൊയേഷ്യൻ യുദ്ധകാലത്ത് മോഡ്രിച്ചിയെന്ന ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തവരാണ് ലൂക്കയുടെ കുടുംബം. ലൂക്ക മോഡ്രിച്ചിന്റെ മുത്തച്ഛൻ ലൂക്ക അക്രമത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇവരുടെ തറവാട് വീട് അഗ്നിക്കിരയാവുകയും ചെയ്തു. പിന്നീട് സെഗ്രബിൽ ഒരു ഹോട്ടലിന്റെ ചായ്പ്പിൽ തല ചായ്ച്ച് തെരുവിൽ പന്തു തട്ടിക്കളിച്ചാണ് ലൂക്ക മോഡ്രിച്ച് വളർന്നത്. content highlights:luka modric wins ballon dor
from mathrubhumi.latestnews.rssfeed https://ift.tt/2Q8FT5D
via
IFTTT
No comments:
Post a Comment